ആ 30 മിനിറ്റിനുള്ളിൽ എന്താണ് സംഭവിച്ചത്? സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണത്തിൻ്റെ ടൈംലൈൻ

നടൻ സെയ്ഫ് അലി ഖാൻ്റെ ബാന്ദ്രയിലെ അപ്പാർട്ട്‌മെൻ്റിൽ നാടകീയമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്.

Jan 18, 2025 - 00:51
 0  6
ആ 30 മിനിറ്റിനുള്ളിൽ എന്താണ് സംഭവിച്ചത്? സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണത്തിൻ്റെ ടൈംലൈൻ

നടൻ സെയ്ഫ് അലി ഖാൻ്റെ ബാന്ദ്രയിലെ അപ്പാർട്ട്‌മെൻ്റിൽ നാടകീയമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. മോഷണശ്രമത്തിനിടെ നടനുമായുള്ള ഏറ്റുമുട്ടലിനും ആക്രമണത്തിനുമാണ് സംഭവം സാക്ഷ്യം വഹിച്ചത്. ഇതെല്ലാം സംഭവിച്ചത് ബുധനാഴ്ച പുലർച്ചെ 30 മിനിറ്റിനുള്ളിലാണ്. വീട്ടിൽ അതിക്രമിച്ചുകയറിയ അജ്ഞാതൻ്റെ ആക്രമണത്തിൽ സെയ്ഫിന് ഒന്നിലധികം പരിക്കേറ്റു.

സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത് പോലെ, പുലർച്ചെ 1:37 ഓടെയാണ് അക്രമി കെട്ടിടത്തിൻ്റെ പടികൾ കയറുന്നത്. അടുത്ത 30 മിനിറ്റിനുള്ളിൽ നടന് കുത്തേറ്റു, അക്രമി കെട്ടിടത്തിൽ നിന്നും ഇറങ്ങിയോടി, പിന്നീട് സെയ്ഫിനെ ലീലാവതി ആശുപത്രിയിൽ എത്തിച്ചു.

സെയ്ഫ് അലി ഖാനെ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനാക്കുകയും നട്ടെല്ലിന് സമീപത്ത് നിന്ന് 2.5 ഇഞ്ച് ആഴത്തിൽ തറഞ്ഞ കത്തി പുറത്തെടുക്കുകയും ചെയ്തു. ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന താരം സുഖം പ്രാപിച്ചു വരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow