ശബരിമലയിൽ വനപാതയിലൂടെ വരുന്ന ഭക്തർക്ക് പ്രത്യേക പാസ് നൽകുന്നത് നിർത്തലാക്കി

ശബരിമലയിൽ വനപാതയിലൂടെ വരുന്ന ഭക്തർക്ക് പ്രത്യേക പാസ് നൽകുന്നത് നിർത്തലാക്കി.

Jan 1, 2025 - 11:53
 0  3
ശബരിമലയിൽ വനപാതയിലൂടെ വരുന്ന ഭക്തർക്ക് പ്രത്യേക പാസ് നൽകുന്നത് നിർത്തലാക്കി

ശബരിമലയിൽ വനപാതയിലൂടെ വരുന്ന ഭക്തർക്ക് പ്രത്യേക പാസ് നൽകുന്നത് നിർത്തലാക്കി.

മുക്കുഴിയിൽ വച്ചുള്ള പ്രത്യേക പാസ് നൽകൽ താൽക്കാലികമായി നിർത്തിവച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു.  

പമ്പ വഴി വെർച്വൽ ക്യൂ ആയും സ്പോട്ട് ബുക്കിംഗ് ആയും വരുന്ന അയ്യപ്പഭക്തർ ദർശനം കിട്ടാതെ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്ന് ദേവസ്വം ബോർഡ് അംഗം എ.അജികുമാർ പറഞ്ഞു.

5000 പേർക്ക് പ്രത്യേക പാസ് നൽകാനായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. പക്ഷേ ഈ വഴി വരുന്ന ഭക്തരുടെ എണ്ണം വളരെ വർദ്ധിച്ചു.

ഇതോടെയാണ് സ്പെഷ്യൽ പാസിന് നിയന്ത്രണം ഏർപ്പെടുത്തിയത്.

ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇനി പ്രത്യേക പാസ് നൽകേണ്ടെന്നാണ് ബോർഡിൻ്റെ തീരുമാനം.

What's Your Reaction?

like

dislike

love

funny

angry

sad

wow