ശബരിമല മണ്ഡല പൂജ: ഡിസംബർ 25, 26 തീയതികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച് തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായും ഡിസംബർ 25, 26 തീയതികളിൽ നിയന്ത്രണങ്ങൾ
പത്തനംതിട്ട: ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച് തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായും ഡിസംബർ 25, 26 തീയതികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചുയ 25, 26 തീയതികളിൽ വെർച്ച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ് 50000 മുതൽ 60000 വരെയായി ക്രമീകരിക്കും.
സ്പോട്ട് ബുക്കിംഗ് 5000 ആയിരിക്കും. 25 ന് ഉച്ചയ്ക്ക് ഒന്നിന് ശേഷം പമ്പയിൽ നിന്ന് പരമ്പരാഗത തീർത്ഥാടന പാതയിലൂടെ തീർത്ഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നതിനും നിയന്ത്രണമുണ്ട്. 25 ന് പമ്പയിൽ തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സാഹചര്യത്തിൽ തീർത്ഥാടകരെ പമ്പയിൽ നിന്ന് വൈകീട്ട് അഞ്ചിന് ശേഷം നിയന്ത്രണങ്ങൾ ഒഴിവാക്കി സന്നിധാനത്തേക്ക് കയറ്റിവിടും.
ശബരിമല അയ്യപ്പ വിഗ്രഹത്തിൽ മണ്ഡല പൂജയ്ക്ക് ചാർത്താനുള്ള തങ്ക അങ്കി വഹിച്ച് കൊണ്ടുള്ള രഥ ഘോഷയാത്ര ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടിരുന്നു ആനക്കൊട്ടലിൽ തങ്ക അങ്കി ദർശനം നടന്നു. പ്രത്യേകം തയ്യാറാക്കിയ രഥത്തിൽ പോലീസിന്റെ സുരക്ഷ അകമ്പടിയോടെ ആറന്മുള കിഴക്കേ നടയിൽ നിന്നായിരുന്നു ഘോഷയാത്രയ്ക്ക് തുടക്കം. ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിൽ ആദ്യ ദിവസ യാത്ര അവസാനിക്കും. നാളെ രാവിലെ എട്ടിന് വീണ്ടു പുറപ്പെടും. 25 ാം തീയതി ആണ് പമ്പയിൽ എത്തിച്ചേരുക. ഉച്ചയ്ക്ക് 1. 30 ന് ആണ് എത്തുക പമ്പയിൽ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെട്ട് വൈകീട്ടി അഞ്ചോട് കൂടി ശരം കുത്തിയിൽ എത്തി ക്ഷേത്രത്തിൽ നിന്ന് ആചാര പൂർവ്വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. വൈകീട്ട് 6. 15 ന് സന്നിധാനത്ത് എത്തി 6. 30 ന് തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തിന് ചാർത്തി ദീപാരാധന നടത്തും. 26 ന് മണ്ഡലപൂജ നടക്കും.
What's Your Reaction?