'ശബരിമലയിൽ ദിലീപിന് വിഐപി പരിഗണന കിട്ടിയതെങ്ങനെ?' ഹൈക്കോടതിയുടെ വിമർശനം
വ്യാഴാഴ്ച നടയടക്കുന്നതിന് തൊട്ടുമുൻപാണ് ദിലീപ് ദർശനം നടത്തിയത്.
കൊച്ചി: ശബരിമലയിൽ നടൻ ദിലീപ് വിഐപി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് നിരീക്ഷിച്ച കോടതി, സംഭവത്തിൽ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി. സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനും നിർദേശം നൽകി. രാവിലെ ദേവസ്വം ബെഞ്ചിന്റെ സിറ്റിങ്ങിലാണ് കോടതിയുടെ പരാമർശം. വിഷയം ഉച്ചയ്ക്കു പരിഗണിക്കുമെന്നും വ്യക്തമാക്കി.ഇന്നലെയാണ് നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയത്. വ്യാഴാഴ്ച നടയടക്കുന്നതിന് തൊട്ടുമുൻപാണ് ദിലീപ് ദർശനം നടത്തിയത്. ഹരിവരാസനം കീർത്തനം പൂർത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. ദീലിപ് ക്യൂ ഒഴിവാക്കി പോലീസുകാർക്കൊപ്പം ദർശനത്തിനായി എത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
What's Your Reaction?