റമ്മി, പോക്കര്‍ ഗെയിമുകള്‍ ചൂതാട്ടമല്ല ; അലഹബാദ് ഹൈകോടതി
റമ്മി, പോക്കർ ഗെയിമുകള്‍ ചൂതാട്ടമല്ലെന്ന വിധിയുമായി അലഹബാദ് ഹൈകോടതി.
ലഖ്നോ : റമ്മി, പോക്കർ ഗെയിമുകള്‍ ചൂതാട്ടമല്ലെന്ന വിധിയുമായി അലഹബാദ് ഹൈകോടതി. രണ്ടും സ്കില്‍ ഗെയിമാണെന്നും ചൂതാട്ടമല്ലെന്നുമാണ് കോടതി നിരീക്ഷണം.
പോക്കറും, റമ്മിയും ഉള്‍പ്പെടുന്ന ഒരു ഗെയിമിങ് യൂണിറ്റ് സ്ഥാപിക്കാനുള്ള കമ്ബനിയുടെ അപേക്ഷ ആഗ്ര സിറ്റി കമീഷണർ തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇവർ ഹൈകോടാതിയെ സമീപിച്ചത്.ആർട്ടിക്കള്‍ 226 പ്രകാരമായിരുന്നു കമ്ബനിയുടെ ഹരജി.
ഇത്തരത്തിലൊരു ഗെയിമിങ് യൂണിറ്റ് സ്ഥാപിച്ചാല്‍ ക്രമസമാധാനം തകരുമെന്ന വിലയിരുത്തല്‍ ശരിയല്ലെന്നും റമ്മി, പോക്കർ എന്നിവ സ്കില്‍ ഗെയിമുകളാണെന്നും ഇവയെ ചൂതാട്ടമായി പരിഗണിക്കാൻ പാടില്ലെന്നുമുള്ള നിർദേശം സുപ്രീംകോടതി തന്നെ നല്‍കിയിട്ടുണ്ടെന്നും ഹരജിക്കാരൻ വാദിച്ചു.
സുപ്രീംകോടതിയുടേയും വിവിധ ഹൈകോടതികളുടേയും വിധി മുൻനിർത്തി റമ്മിയും പോക്കറും ചൂതാട്ടമല്ലെന്ന് അലഹബാദ് ഹൈകോടതി വിധിക്കുകയായിരുന്നു. എന്നാല്‍, ഇത്തരം ഗെയിമുകള്‍ക്ക് അനുമതി നല്‍കിയാല്‍ സമാധാനം തകരുമെന്നായിരുന്നു അലഹബാദ് ഡി.സി.പിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയില്‍ വാദിച്ചത്. എന്നാല്‍, ഈവാദം കോടതി അംഗീകരിച്ചില്ല.
What's Your Reaction?