മലപ്പുറത്ത് നിപ ബാധിച്ച്‌ മരിച്ച 24കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു

വണ്ടൂരില്‍ നിപ ബാധിച്ച്‌ മരിച്ച 24കാരന്റെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു.

Sep 16, 2024 - 23:49
 0  3
മലപ്പുറത്ത് നിപ ബാധിച്ച്‌ മരിച്ച 24കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു

ലപ്പുറം: വണ്ടൂരില്‍ നിപ ബാധിച്ച്‌ മരിച്ച 24കാരന്റെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ബെംഗളൂരുവില്‍ നിന്നെത്തിയ ശേഷം നാലാം തീയതി വീട്ടില്‍വച്ചാണ് യുവാവിന് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.

‌അഞ്ചാം തീയതി വീട്ടില്‍ തുടർന്നു. ആറാം തീയതി സ്വന്തം കാറില്‍ വീടിനു സമീപത്തെ ക്ലിനിക്കില്‍ എത്തി. 11:30 മുതല്‍ 12 മണി വരെ ഇവിടെ തുടർന്നു.

‌പിന്നീട് സ്വന്തം കാറില്‍ വീട്ടിലേക്ക് പോവുകയും വൈകുന്നേരം ബാബു പാരമ്ബര്യ വൈദ്യശാലയിലെത്തുകയും ചെയ്തു. 7.30 മുതല്‍ 7.45 വരെ ഇവിടെ തുടർന്നു. പിന്നീട് ജെഎംസി ക്ലിനിക്കില്‍ എത്തി. 8.18 മുതല്‍ 10.30 വരെ ഇവിടെയായിരുന്നു. പിന്നീട് സ്വന്തം കാറില്‍ വീട്ടിലേക്ക് തിരിച്ചു.

ഏഴാം തീയതി രാവിലെ വീട്ടില്‍നിന്ന് ഓട്ടോയില്‍ നിലമ്ബൂർ പൊലീസ് സ്റ്റേഷനില്‍ എത്തി. 9.20 മുതല്‍ 9.30 വരെ ഇവിടെ തുടർന്നു. തിരിച്ച്‌ ഓട്ടോയില്‍ വീട്ടിലേക്ക്. വൈകുന്നേരം നിംസ് എമർജൻസി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാത്രി 7.45 മുതല്‍ 8.24 വരെ ഇവിടെ ചികിത്സയില്‍.

രാത്രി 8.25 മുതല്‍ തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് ഒരുമണിവരെ നിംസ് ഐസിയുവില്‍. എട്ടാം തീയതി ഉച്ചയ്ക്ക് 1.25ഓടെ എംഇഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 2.06 മുതല്‍ 3.55 വരെ എംഇഎസ് എമർജൻസി വിഭാഗത്തില്‍. 3:59 മുതല്‍ 5:25 വരെ എംആർഐ റൂമില്‍. തുടർന്ന് 5.35 മുതല്‍ ആറ് മണി വരെ വീണ്ടും എമർജൻസി വിഭാഗത്തിലേക്ക്.

6.10 മുതല്‍ രാത്രി 12.50 വരെ എംഐസി യൂണിറ്റ് 1ല്‍. ഒമ്ബതാം തീയതി പുലർച്ചെ ഒരു മണി മുതല്‍ രാവിലെ 8.46 വരെ എംഐസിയു യൂണിറ്റ് 2ലേക്ക് മാറ്റി. ഇവിടെ ചികിത്സയില്‍ കഴിയവെ അന്നു രാവിലെയാണ് യുവാവ് മരിക്കുന്നത്.

ഇതിനിടെ, നിപ രോഗലക്ഷണങ്ങളുള്ള പത്തുപേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട്ടെ ലാബിലാണ് പരിശോധന നടക്കുന്നത്. ചെറിയ രീതിയില്‍ രോഗലക്ഷണങ്ങളുള്ളവരുടെ സാംപിളാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്ന് എടുത്തത്.

നിപ നിയന്ത്രണത്തിന്റെ ഭാഗമായി കണ്ടെയ്ൻമെന്റ് സോണ്‍ ആയി പ്രഖ്യാപിക്കപ്പെട്ട വാർഡുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകള്‍ കൂട്ടംകൂടി നില്‍ക്കാൻ പാടില്ല. വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ പത്തു മുതല്‍ വൈകീട്ട് ഏഴുവരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.

സിനിമാ തിയേറ്ററുകള്‍ പ്രവർത്തിക്കുന്നത് വിലക്കിയിട്ടുണ്ട്. അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. തിരുവാലി പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ് വാർഡുകളും മമ്ബാട് പഞ്ചായത്തിലെ ഏഴാം വാർഡുമാണ് കണ്ടെയ്ൻമെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow