ചരമപേജ് നോക്കും; കൊല്ലംകാരി റിൻസി മരണവീട്ടില്‍ ബന്ധുവായി എത്തി മോഷണം നടത്തി മടങ്ങും

മരണവീട്ടില്‍ ബന്ധുവായി കയറിച്ചെന്ന് മോഷണം.

Sep 1, 2024 - 23:02
 0  6
ചരമപേജ് നോക്കും; കൊല്ലംകാരി റിൻസി മരണവീട്ടില്‍ ബന്ധുവായി എത്തി മോഷണം നടത്തി മടങ്ങും
കൊച്ചി: മരണവീട്ടില്‍ ബന്ധുവായി കയറിച്ചെന്ന് മോഷണം. കൊല്ലം സ്വദേശിനി റിൻസി അറസ്റ്റില്‍. മരണം നടക്കുന്ന വീടുകള്‍ പത്രവാർത്തകളിലൂടെയാണ് യുവതി കണ്ടെത്തുന്നത്.
ശേഷം കവർച്ച നടത്തും. കഴിഞ്ഞദിവസം എളമക്കരയിലെ വീട്ടില്‍ നിന്നും 14 പവൻ കവർന്ന കേസിലാണ് റിൻസിയെ അറസ്റ്റ് ചെയ്തത്. പെരുമ്ബാവൂരില്‍ മറ്റൊരു വീട്ടില്‍ മോഷണം നടത്തിയ കേസിലും കഴിഞ്ഞ ആഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് കണ്ടാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് പരാതിക്കാരൻ ജെൻസൻ പറഞ്ഞു.ജെൻസന്റെ വീട്ടില്‍ റിൻസി എത്തുന്നത് മെയ് മാസത്തിലാണ്. ജ്യേഷ്ഠന്റെ സംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ അപരിചിതയായ സ്ത്രീയെ കണ്ടെങ്കിലും അകന്ന ബന്ധുവാകാം എന്നു കരുതി. രാത്രിയോടെയാണ് വീട്ടുകാർക്ക് മോഷണം നടന്ന വിവരം അറിയുന്നത്. മുറിയില്‍ സൂക്ഷിച്ച 14 പവൻ സ്വർണം നഷ്ടപ്പെട്ടു. അടുത്തദിവസം സിസിടിവിയില്‍ റിൻസിയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടെങ്കിലും കൃത്യമായ തെളിവില്ലാത്തതിനാലും പലരെയും സംശയമായതിനാലും പരാതി വേണ്ടെന്നുവച്ചു. പിന്നീട് ന്യൂസ് റിപ്പോർട്ട് കണ്ടപ്പോള്‍ പ്രതിയെ ഉറപ്പിക്കുകയായിരുന്നു. പത്രവാർത്തയിലൂടെയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച പുതുക്കലവട്ടം സ്വദേശിയുടെ മരണവാർത്ത റിൻസി അറിഞ്ഞത്.
വൈറ്റിലയിലെ ബന്ധുവീട്ടില്‍ താമസിച്ചിരുന്ന റിൻസി ആദ്യം പള്ളിയിലും പിന്നീട് വീട്ടിലും എത്തുകയായിരുന്നു. മൃതദേഹം എത്തിക്കും മുമ്ബേ മരണം നടന്ന വീട്ടിലെത്തിയ റിൻസി വീട്ടുകാരി എന്ന വ്യാജേനെ നാട്ടുകാരോട് അടക്കം ഇടപെട്ടു. പിന്നീട് വീട് പരിശോധിച്ച്‌ സ്വർണ്ണവുമായി കടന്നു കളയുകയായിരുന്നു. ഈ രീതിയില്‍ തന്നെയാണ് പെരുമ്ബാവൂരിലും യുവതി മോഷണം നടത്തിയത്.ഈസ്റ്റ് ഒക്കല്‍ കൂനത്താൻ വീട്ടില്‍ പൗലോസിന്റെ മാതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടയായിരുന്നു പെരുമ്ബാവൂരിലെ മോഷണം. പൗലോസിന്റെ സഹോദരഭാര്യ ലിസ കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്നാണ് റിൻസി സ്വർണ്ണവും പണവും കവർന്നത്. 45 ഗ്രാം സ്വർണാഭരണവും 90 കുവൈറ്റ് ദിനാറും ആണ് അന്ന് കവർച്ച നടത്തിയത്. ഈ വാർത്ത റിപ്പോർട്ട് കണ്ടതാണ് കൊച്ചിയിലെ മോഷണത്തിന് യുവതിയെ പിടികൂടാൻ സഹായകമായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow