എ.ടി.എം കൗണ്ടറില്‍ കയറി യന്ത്രംപൊളിച്ച്‌ പണം കൈക്കലാക്കാൻ ശ്രമം; യു.പി സ്വദേശി പിടിയില്‍

തിരൂരില്‍ എ.ടി.എം. തകർത്ത് പണം കവർച്ചചെയ്യാൻ ശ്രമം.

Aug 5, 2024 - 12:10
 0  3
എ.ടി.എം കൗണ്ടറില്‍ കയറി യന്ത്രംപൊളിച്ച്‌ പണം കൈക്കലാക്കാൻ ശ്രമം; യു.പി സ്വദേശി പിടിയില്‍

തിരൂർ: തിരൂരില്‍ എ.ടി.എം. തകർത്ത് പണം കവർച്ചചെയ്യാൻ ശ്രമം. യു.പി സ്വദേശി പിടിയില്‍. താഴെപാലത്ത് ബാങ്ക് കെട്ടിടത്തോടുചേർന്നുള്ള എസ്.ബി.ഐ.യുടെ എ.ടി.എം.

കൗണ്ടറില്‍ ഞായറാഴ്ച പുലർച്ചെയാണ് മോഷണശ്രമം. ഇപ്പോള്‍ പുത്തനത്താണിയില്‍ താമസിക്കുന്ന ജിതേന്ദ്ര ബിന്ദ് (33) ആണ് പിടിയിലായത്.

എ.ടി.എം കൗണ്ടറില്‍ കയറിയ ഇയാള്‍ യന്ത്രംപൊളിച്ച്‌ പണം കൈക്കലാക്കാൻ ശ്രമിച്ചു. പാസ്ബുക്ക് പ്രിൻറിങ് മെഷീൻ, സി.ഡി.എം. കം എ.ടി.എം എന്നിവ കുത്തിത്തുറന്നു. പണം കൈക്കലാക്കാനാക്കുള്ള ശ്രമം പരാജയപ്പെട്ടതോടെ അവിടെനിന്നു കടന്നു.

ബാങ്ക് െകട്ടിടത്തിനകത്തായിരുന്ന സുരക്ഷാജീവനക്കാരൻ പുറത്തെത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. പോലീസിനെ ഉടൻ അറിയിച്ചു. എ.ടി.എം. കൗണ്ടറിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പോലീസ് അന്വേഷണം നടത്തി. തിരൂർ ബസ്സ്റ്റാൻഡില്‍വെച്ച്‌ മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടി.

മോഷണശ്രമത്തിനും ഒരുലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിയതിനും ബാങ്ക് മാനേജരുടെ പരാതിയില്‍ കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്.

തിരൂർ ഡിവൈ.എസ്.പി. കെ.എം. ബിജുവിന്റെ നിർദേശാനുസരണം ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. ആർ.പി. സുജിത്ത്, സീനിയർ സി.പി.ഒ. വി.പി. രതീഷ്, സി.പി.ഒ.മാരായ ദില്‍ജിത്ത്, അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കവർച്ചശ്രമം നടന്ന എ.ടി.എം. കൗണ്ടറുകള്‍ ഡിവൈ.എസ്.പി., മലപ്പുറത്തുനിന്നെത്തിയ ഫൊറൻസിക് വിദഗ്ധൻ പി. നൂറുദ്ദീൻ തുടങ്ങിയവർ പരിശോധിച്ചു. തിരൂർ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ തിരൂർ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow