ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു
ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ (91) അന്തരിച്ചു.
തിരുവനന്തപുരം: ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.
ഇലക്‌ട്രിസിറ്റ് ബോർഡ് ഉദ്യോഗസ്ഥനായിരിക്കെ ആകാശവാണിയിലെത്തിയ രാമചന്ദ്രൻ ദീർഘകാലം അവിടെ തുടർന്നു. ഡല്‍ഹിയില്‍ നിന്ന് മലയാളം വാർത്തകള്‍ വായിച്ച് തുടങ്ങിയ രാമചന്ദ്രൻ പതിവ് വാർത്താ അവതരണ ശൈലിയില്‍ നിന്ന് മാറി പുതിയൊരു ശൈലിക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഇതോടെയാണ് രാമചന്ദ്രന്റെ ശബ്ദം ജനകീയമായത്.
What's Your Reaction?