കഴക്കൂട്ടത്ത് നിന്നുംകാണാതായ അസം പെണ്‍കുട്ടിയെ തലസ്ഥാനത്ത് എത്തിച്ചു
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും കാണാതായ അസം സ്വദേശിയായ പെണ്‍കുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചു.
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും കാണാതായ അസം സ്വദേശിയായ പെണ്‍കുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചു. ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുട്ടി.
പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയും നല്‍കും. കുട്ടി പറയുന്നതില്‍ നിന്നും വിവരങ്ങളെടുത്ത ശേഷം രക്ഷിതാക്കളുടെ മൊഴിയും രേഖപ്പെടുത്തും. നിലവില്‍ പെണ്‍കുട്ടിയ്ക്ക് മാതാപിതാക്കളോട് പോയാല്‍ മതി എന്നാണ് പറയുന്നത്. മിസിങ് കേസ് ആയതുകൊണ്ട് കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തും. കുട്ടിയെ മര്‍ദ്ദിച്ചതായുള്ള പരാതി സിഡബ്ല്യുസിയുടെ മുന്‍പിലുണ്ട്. ഇരു ഭാഗങ്ങളും വിശദമായി കേട്ടതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍.
കഴക്കൂട്ടം എസ്‌ഐ വി എസ് രഞ്ജിത്തിന്റെ നേതൃത്വത്തില്‍ രണ്ട് വനിത പോലീസ് അടക്കമുള്ള നാലംഗ സംഘമാണ് പെണ്‍കുട്ടിയെ കേരള എക്‌സ്പ്രസില്‍ വിശാഖപട്ടണത്തു നിന്നു കൊണ്ടുവന്നത്. ഇന്നലെ രാത്രി 10.20 ഓടെ തിരുവനന്തപുരത്ത് എത്തിയ ട്രെയിനില്‍ നിന്നും സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ഷാനിബ ബീഗത്തിന്റെ നേതൃത്വത്തില്‍ കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയിരുന്നു.
What's Your Reaction?