വിരമിച്ചിട്ട് ഒരുമാസം കഴിഞ്ഞിട്ടും ആനുകൂല്യങ്ങളില്ലാതെ പതിനയ്യായിരത്തോളം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍

റിട്ടയർ ചെയ്ത സർക്കാർ ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് ആരോപണം.

Jul 3, 2024 - 11:44
 0  4
വിരമിച്ചിട്ട് ഒരുമാസം കഴിഞ്ഞിട്ടും ആനുകൂല്യങ്ങളില്ലാതെ പതിനയ്യായിരത്തോളം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍

ലപ്പുഴ: റിട്ടയർ ചെയ്ത സർക്കാർ ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് ആരോപണം. വിരമിച്ച്‌ ഒരുമാസം കഴിഞ്ഞും ആനുകൂല്യങ്ങള്‍ കിട്ടാത്തതില്‍ പതിനയ്യായിരത്തോളം സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ ആണ് ആശങ്കയില്‍ ഉള്ളത്.

മേയ് 31-നു വിരമിച്ചവരാണ് ഇതിലേറെയും. വിരമിക്കുന്നതിനു മുന്‍പേ കിട്ടേണ്ട ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും കിട്ടിയിട്ടില്ല.

വിരമിക്കുന്നതിനു മുന്‍പേ ഈ തുക കിട്ടേണ്ടതാണ്. ഇന്‍ഷുറന്‍സ് തുക സാധാരണഗതിയില്‍ വകമാറ്റാറുമില്ല. 1,00,000, 50,000, 25,000 എന്നിങ്ങനെയാണ് പല ജീവനക്കാര്‍ക്കും കിട്ടാനുള്ളത്. സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ജില്ലാ ഓഫീസുകളില്‍ തിരക്കുമ്ബോള്‍ അലോട്‌മെന്റ് ആയിട്ടില്ലെന്നാണ് മറുപടി.

വിരമിക്കുന്നവര്‍ക്ക് 300 ലീവുവരെ സറണ്ടര്‍ ചെയ്യാം. ആ തുകയും നല്‍കിയിട്ടില്ല. പി.എഫ്. ആനുകൂല്യത്തിനുള്ള നടപടി മാസങ്ങള്‍ക്കുമുന്‍പേ പൂര്‍ത്തിയാക്കേണ്ടതാണ് അതും ഒന്നുമായിട്ടില്ല. ജീവനക്കാർ ഇതോടെ ആശങ്കയിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow