മുണ്ടക്കൈ: സൈന്യം മൂന്നാം ദിവസവും ദൗത്യം തുടങ്ങി

വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നാം ദിനവും സൈന്യം രക്ഷാ ദൗത്യം തുടങ്ങി.

Aug 1, 2024 - 12:16
 0  4
മുണ്ടക്കൈ: സൈന്യം മൂന്നാം ദിവസവും ദൗത്യം തുടങ്ങി

ല്‍പ്പറ്റ | വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നാം ദിനവും സൈന്യം രക്ഷാ ദൗത്യം തുടങ്ങി. മുണ്ടക്കൈ ഭാഗത്തേക്ക് നടന്ന് നീങ്ങിയ സൈന്യത്തിനൊപ്പം ഡോഗ് സ്‌ക്വാഡും ഉണ്ട്.

ഇന്ന് രക്ഷാപ്രവര്‍ത്തനത്തിന് 1,167 പേരെയാണ് നിയോഗിച്ചത്. ബെയ്‌ലി പാലത്തിന്റെ നിര്‍മാണം സൈന്യം ഇന്നു പൂര്‍ത്തീകരിക്കും.

രാത്രിയില്‍ നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ പുനരാരംഭിച്ചപ്പോള്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കെ 9 ടീമിനെയും നിയോഗിച്ചിട്ടുണ്ട്. മൃതശരീരങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച കേരള പോലീസിന്റെ കഡാവര്‍ നായകളും തെരച്ചിലിനുണ്ട്. മണ്ണിനടിയിലുള്ളവരെ കണ്ടെത്താന്‍ ഐബോഡ് ഉപയോഗിക്കും. രക്ഷാപ്രവര്‍ത്തനത്തിന് റിട്ട മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ സംഘത്തിന്റെ സഹായം കേരളം തേടിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാന്‍ നാവികസേനയും രംഗത്തുണ്ട്.

മുണ്ടക്കൈ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം കൂടി വരികയാണ്. മരണസംഖ്യ ഇന്നു കാലത്തോടെ 264 ആയി ഉയര്‍ന്നു. 240 പേരെ കുറിച്ച്‌ ഇപ്പോഴും യാതൊരു വിവരവുമില്ല. പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം.

What's Your Reaction?

like

dislike

love

funny

angry

sad

wow