ഉരുള്‍പൊട്ടല്‍ ; രാവിലെ ആറ് മണിയോടെ രക്ഷാപ്രവര്‍ത്തനം വീണ്ടും തുടങ്ങും

ഉരുള്‍പൊട്ടല്‍ നാശം വിതച്ച ചൂരല്‍മലയിലും അട്ടമലയിലും രാവിലെ ആറ് മണിയോടെ രക്ഷാപ്രവര്‍ത്തനം വീണ്ടും തുടങ്ങും.

Jul 31, 2024 - 12:14
 0  4
ഉരുള്‍പൊട്ടല്‍ ; രാവിലെ ആറ് മണിയോടെ രക്ഷാപ്രവര്‍ത്തനം വീണ്ടും തുടങ്ങും

രുള്‍പൊട്ടല്‍ നാശം വിതച്ച ചൂരല്‍മലയിലും അട്ടമലയിലും രാവിലെ ആറ് മണിയോടെ രക്ഷാപ്രവര്‍ത്തനം വീണ്ടും തുടങ്ങും.

പോസ്റ്റ്‌മോര്‍ട്ടം നടപടികളും രാവിലെ തന്നെ തുടങ്ങും. നിലമ്ബൂര്‍ പോത്തുകല്ലിലെ തിരച്ചിലും രാവിലെ ആരംഭിക്കും. ചാലിയാര്‍ തീരത്ത് 7 മണിയോടെ തിരച്ചില്‍ ആരംഭിക്കും. പുഴയുടെ മുകള്‍ ഭാഗങ്ങളിലും മൃതദേഹങ്ങള്‍ ഒഴുകി വന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

മുണ്ടക്കൈ ദുരന്തത്തില്‍ ഇതുവരെ 135 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നൂറുകണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

വിവിധ ആശുപത്രികളിലായി 186 പേരാണ് ചികിത്സയിലുള്ളത്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ 20 പേരാണ് ചികിത്സയിലുള്ളത്. മേപ്പാടി വിംസില്‍ 133 പേരും മേപ്പാടി സിഎച്ച്‌സി 28 പേരുമാണ് ചികിത്സയിലുള്ളത്. മേപ്പാടി സിഎച്ച്‌സിയില്‍ 90 പേരുടെ മൃതശരീരങ്ങളുണ്ട്. അതില്‍ 45 മൃതദേഹങ്ങള്‍ പുരുഷന്മാരുടേതും 45 മൃതദേഹങ്ങള്‍ സ്ത്രീകളുടേതുമാണ്. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ അഞ്ചുപേരാണ് ചികിത്സയിലുള്ളത്. നിലമ്ബൂരില്‍ 32 പേരുടെ മൃതദേഹങ്ങളാണുള്ളത്. ഇതില്‍ 19 പേര്‍ പുരുഷന്മാരും 11 പേര്‍ സ്ത്രീകളും രണ്ട് കുട്ടികളുമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow