ഒമ്ബതാം ദിവസത്തിലും കണ്ടെത്താനായില്ല; അര്‍ജുനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

പ്രാർഥനയോടെ നാട് മുഴുവൻ കാത്തിരുന്ന രക്ഷാദൗത്യത്തിന്റ ഒമ്ബതാം നാളില്‍ ശുഭ വാർത്ത ലാഭിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ വഴി മുടക്കി.

Jul 25, 2024 - 00:17
 0  6
ഒമ്ബതാം ദിവസത്തിലും കണ്ടെത്താനായില്ല; അര്‍ജുനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

ങ്കോല: പ്രാർഥനയോടെ നാട് മുഴുവൻ കാത്തിരുന്ന രക്ഷാദൗത്യത്തിന്റ ഒമ്ബതാം നാളില്‍ ശുഭ വാർത്ത ലാഭിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ വഴി മുടക്കി.

അർജുനായുള്ള തിരച്ചില്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു. മഴയും കാറ്റും ശക്തമാകുന്നതിനാല്‍ രാത്രി 11 മണിക്ക് തിരച്ചില്‍ അവസാനിപ്പിക്കുമെന്നായിരുന്നു നേരത്തെ ദൗത്യസംഘം അറിയിച്ചിരുന്നത്. പക്ഷെ രക്ഷാപ്രവർത്തനത്തിനായി കാലവാസ്ഥ വെല്ലുവിളിയാവുകയായിരുന്നു.

കഴിവതിലും വേഗത്തില്‍ അ‍‍ർജുനിനെ പുറത്തെത്തിക്കാൻ സകല സംവിധാനങ്ങളുമപയോഗിച്ച്‌ രക്ഷാപ്രവർത്തനം ശക്തമാക്കിയപ്പോളാണ് വില്ലനയി മഴയെത്തിയത്. കാണാതായി ഒമ്ബതു ദിവസങ്ങള്‍ കഴിഞ്ഞിട്ടും അർജുനെ കണ്ടെത്താനായില്ല. എന്നാല്‍ പതിവ് ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ സൂചനകളും അർ‍‍ജുന്റെ ലോറിയും കണ്ടെത്തിയിരുന്നു. തിരച്ചിലില്‍ കണ്ടെത്തിയത് അർജുന്റേതായ ഭാരത് ബെൻസ് ലോറിയാണെന്ന് ജില്ലാ പൊലീസ് മേധാവിയുള്‍പ്പെടെ സ്ഥിരീകരിച്ചിരുന്നു.

നാളെ അതിരാവിലെ തന്നെ തിരച്ചില്‍ തുടരാനാണ് സാധ്യത. തിരച്ചിലിനാവശ്യമായ അത്യാധൂനിക ഉപകരണങ്ങള്‍ നാളെ എത്തിക്കും. വലിയ ഡ്രോണ്‍, മറ്റൊരും ബൂം എക്സ്ക്കവേറ്റർ എന്നിവയാണ് എത്തിക്കുക. ഇതില്‍ ബൂം എക്സ്ക്കവേറ്റർ ഇന്ന് രാത്രിയോടെയെത്തും.

കനത്തമഴയെ തുടർന്ന് ഷിരൂരില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 20 വർഷത്തിനിടെ ഷിരൂരില്‍ പെയ്ത കനത്ത മഴയാണ് ഇപ്പോഴത്തേതെന്നാണ് റിപ്പോർട്ടുകള്‍. ബൂം എക്സ്കവേറ്റർ ഉപയോഗിച്ചുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്. ഒറ്റ ശ്രമത്തില്‍ 60 അടിയോളം ഇറങ്ങിചെല്ലാൻ കഴിയുന്ന ബക്കറ്റുകളാണ് ഇവയ്ക്കുള്ളത്. അതേസമയം രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്ന് കർണാടക സർക്കാർവ വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥയാണ് തിരച്ചിലിന് തടസ്സമായതെന്നും വിശദീകരണം.

What's Your Reaction?

like

dislike

love

funny

angry

sad

wow