നാല് ദിവസം റേഷൻ കടകള്‍ തുറക്കില്ല

ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് റേഷൻ കടകളില്ല.

Jul 6, 2024 - 23:53
 0  2
നാല് ദിവസം റേഷൻ കടകള്‍ തുറക്കില്ല

തിരുവനന്തപുരം: ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് റേഷൻ കടകളില്ല. ഇന്ന് അടച്ചിട്ടത് ഇ പോസ് ക്രമീകരണത്തിനാണ്. നാളെ ഞായറാഴ്ച കട തുറക്കില്ല.

തിങ്കളും ചൊവ്വയും റേഷൻ കട ഉടമകളുടെ സമരമാണ്. കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ മാസം അഞ്ച് വരെ നീട്ടിയിരുന്നു. അതുകൊണ്ടുതന്നെ ഈ മാസത്തെ റേഷൻ അഞ്ചാം തിയ്യതി വരെ വാങ്ങാൻ കഴിഞ്ഞില്ല. ഇന്ന് അടച്ചിട്ടത് ഇ പോസ് ക്രമീകരണത്തിനാണെങ്കില്‍ ജൂലൈ 8, 9 തിയ്യതികളില്‍ കടകള്‍ അടച്ചിട്ട് സമരത്തിലാണ് റേഷൻ കടയുടമകള്‍. വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow