മഴ അളവറിയാന്‍ ഇരുനൂറിലധികം മഴമാപിനികള്‍; രാജ്യത്തെ ആദ്യ മഴമാപിനി വെബ്‌സൈറ്റ് വയനാട്ടില്‍

കാലവര്‍ഷ പെയ്ത്തില്‍ വയനാട് ജില്ലയില്‍ എത്ര മഴ ലഭിച്ചു എന്നറിഞ്ഞത് മഴമാപിനികളിലൂടെയാണ്.

Jul 20, 2024 - 23:37
 0  3
മഴ അളവറിയാന്‍ ഇരുനൂറിലധികം മഴമാപിനികള്‍; രാജ്യത്തെ ആദ്യ മഴമാപിനി വെബ്‌സൈറ്റ് വയനാട്ടില്‍

കാലവര്‍ഷ പെയ്ത്തില്‍ വയനാട് ജില്ലയില്‍ എത്ര മഴ ലഭിച്ചു എന്നറിഞ്ഞത് മഴമാപിനികളിലൂടെയാണ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് മഴമാപിനികള്‍ മുഖേന മഴയുടെ വിവരശേഖരണം നടത്തുന്നത്.

കളക്ടറേറ്റിലുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഇരുനൂറിലധികം മഴ മാപിനികളാണ് സ്ഥാപിച്ചത്. ഒരു പ്രദേശത്ത് നിശ്ചിത സമയത്തിനകം ലഭിച്ച മഴ അളക്കുകയാണ് മഴമാപിനിയുടെ ലക്ഷ്യം.

ജില്ലയുടെ വ്യത്യസ്ത ഭൂഘടന അനുസരിച്ച്‌ മഴയുടെ വ്യതിയാനം നിരീക്ഷിക്കാനും സൂക്ഷ്മ കാലാവസ്ഥാ സ്വഭാവം തിരിച്ചറിയാനും മഴമാപിനി നിരീക്ഷണത്തിലൂടെ സാധിക്കും. സംവിധാനത്തിലൂടെ ഓരോ പ്രദേശങ്ങളിലും രേഖപ്പെടുത്തുന്ന മഴ അളന്ന് മുന്നറിയിപ്പുകള്‍ നല്‍കാനാകും. മഴമാപിനിയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് ജില്ലയില്‍ ഡിഎം സ്യൂട്ട് എന്ന പേരില്‍ വെബ്‌സൈറ്റും ആപ്പും തയ്യാറാക്കിയിട്ടുണ്ട്.

രാജ്യത്തെ ആദ്യ മഴമാപിനി വെബ്‌സൈറ്റാണിത്. മഴമാപിനികള്‍ രേഖപ്പടുത്തുന്ന വിവരങ്ങള്‍ ആപ്പ് മുഖേന ലഭ്യമാകുന്നതിനാല്‍ വേഗത്തില്‍ മഴ മാപ്പ് ക്രമീകരിക്കാനാകും. ഓരോ ഭൂപ്രദേശങ്ങളിലും ലഭിച്ച മഴയുടെ അളവ് കണക്കാക്കി പ്രദേശത്ത് റെഡ്, ഓറഞ്ച, യെല്ലോ, അലര്‍ട്ടുകള്‍ പ്രഖ്യാപിക്കാനും മുന്നൊരുക്കങ്ങള്‍ നടത്താനുമാകും. വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ അറിയാനാന്‍ സാധിക്കും.

മേപ്പാടി, ബ്രഹ്‌മഗിരി, കമ്ബമല്ല, മക്കിമല, ബാണാസുര, സുഗന്ധഗിരി, ലക്കിടി ഉള്‍പ്പെടെയുള്ള ജില്ലയിലെ ഉയരംകൂടിയ പ്രദേശങ്ങളിലും കുറഞ്ഞ അളവ് മഴ ലഭിക്കുന്ന മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പ്രദേശങ്ങളിലും മഴമാപിനികളിലൂടെ നിരീക്ഷണം നടത്തുന്നുണ്ട്. 600 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ തുടര്‍ച്ചയായി ലഭിക്കുന്ന പ്രദേശം മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള ദുര്‍ബല പ്രദേശമായി കണക്കാക്കും.

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ കണ്ടെത്തി പ്രതിരോധിക്കാന്‍ മഴമാപിനി ഉപകരിക്കും. പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കുന്നതിലൂടെ മുന്നആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനാകുമെന്ന് ദുരന്തനിവാരണ അതോറിറ്റ് ചെയര്‍പോഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഖശ്രീ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow