വയനാട്ടില്‍ മഴ കനക്കുന്നു; മലവെള്ളപ്പാച്ചിലിന് സാധ്യത

ഉച്ചയ്ക്ക് ശേഷം വയനാട്ടില്‍ മഴ കനത്തു.

Aug 13, 2024 - 10:32
 0  7
വയനാട്ടില്‍ മഴ കനക്കുന്നു; മലവെള്ളപ്പാച്ചിലിന് സാധ്യത

ല്‍പ്പറ്റ: ഉച്ചയ്ക്ക് ശേഷം വയനാട്ടില്‍ മഴ കനത്തു. ജില്ലയില്‍ അഞ്ച് പഞ്ചായത്തുകളില്‍ അതിതീവ്ര മഴ പെയ്തുകൊണ്ടിരിക്കുകയാണ്.

വയനാട് ദുരന്തം നടന്ന മേപ്പാടി, മൂപ്പൈനാട്, പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്യുന്നത്.

കടച്ചിക്കുന്ന്, വടുവൻചാല്‍ മേഖലയില്‍ മൂന്ന് മണിക്കൂറിനിടെ 100 മില്ലിമീറ്റ‍ർ മഴ പെയ്തെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ഹ്യൂം അറിയിച്ചിട്ടുണ്ട്. കുറുമ്ബാലക്കോട്ടയില്‍ അതിശക്തമായ മഴയാണ്. മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും ഹ്യൂമിന്റെ അറിയിപ്പില്‍ പറയുന്നു.

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ വയനാട്ടില്‍ തീവ്ര മഴ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചത്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അല‍ർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴയും കാസർകോടും മഴ പെയ്യുമെങ്കിലും തീവ്ര മുന്നറിയിപ്പില്ല.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഒൻപത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അല‍ർട്ട് നാളെയും തുടരും.

മറ്റ് ജില്ലകളിലും മഴ മുന്നറിയിപ്പ് നാളെയുണ്ട്. എന്നാല്‍ കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അല‍ർട്ട്. മറ്റ് ജില്ലകളില്‍ നേരിയതോ മിതമായ നിലയിലോ മഴ പെയ്യുമെന്നും അറിയിപ്പില്‍ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow