കനത്ത മഴ തുടരുന്നു ; ഇടുക്കിയില്‍ രാത്രി യാത്ര നിരോധിച്ചു

ശക്തമായ മഴ തുടരുന്നതിനാല്‍ ഇടുക്കിയില്‍ രാത്രികാല യാത്രയ്ക്ക് ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തി.

Jul 15, 2024 - 23:06
 0  5
കനത്ത മഴ തുടരുന്നു ; ഇടുക്കിയില്‍ രാത്രി യാത്ര നിരോധിച്ചു
ടുക്കി: ശക്തമായ മഴ തുടരുന്നതിനാല്‍ ഇടുക്കിയില്‍ രാത്രികാല യാത്രയ്ക്ക് ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തി.
രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയാണ് നിരോധനം.

മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കല്ലാര്‍കുട്ടി അണക്കെട്ട് തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നല്‍കി. മഴ തുടരുന്ന സാഹചര്യത്തില്‍ മുതിരപ്പുഴ പെരിയാർ തീരദേശവാസികള്‍ക്ക് ജാഗ്രതാ നിർദേശം നല്‍കി.

അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരാനാണ് സാധ്യതയെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow