സൗദി അറേബ്യയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; മക്കയിലും മദീനയിലും ജാഗ്രതാ മുന്നറിയിപ്പ്

കാലാവസ്ഥാ വ്യതിയാനം ദിവസങ്ങളോളം തുടരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ സൗദി അറേബ്യ അതിതീവ്ര മഴയ്ക്കും ശക്തമായ വെള്ളപ്പൊക്കത്തിനമാണ് സാക്ഷ്യം വഹിക്കുന്നത്

Jan 11, 2025 - 22:49
 0  5
സൗദി അറേബ്യയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; മക്കയിലും മദീനയിലും ജാഗ്രതാ മുന്നറിയിപ്പ്

കാലാവസ്ഥാ വ്യതിയാനം ദിവസങ്ങളോളം തുടരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ സൗദി അറേബ്യ അതിതീവ്ര മഴയ്ക്കും ശക്തമായ വെള്ളപ്പൊക്കത്തിനമാണ് സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി.

ചൊവ്വാഴ്ച, നാഷണൽ സെൻ്റർ ഫോർ മെറ്റീരിയോളജി രാജ്യത്തുടനീളം വിവിധ അലേർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. പടിഞ്ഞാറൻ സൗദി അറേബ്യയിലെ മക്ക, മദീന തുടങ്ങിയ പുണ്യ നഗരങ്ങളിലും കിഴക്കൻ മേഖലയിലെ പ്രദേശങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

തലസ്ഥാനമായ റിയാദ്, സെൻട്രൽ സൗദി അറേബ്യ, തെക്കുപടിഞ്ഞാറൻ പ്രവിശ്യകളായ അസീർ, ജസാൻ എന്നിവിടങ്ങളിൽ ഓറഞ്ച് നിറത്തിലുള്ള തീവ്രത കുറഞ്ഞതിനാൽ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow