മഴ ന്യൂനമര്‍ദം മൂലം, തുലാവര്‍ഷം വൈകും; വരുന്നു 'ദന' ചുഴലിക്കാറ്റ്

തുലാവര്‍ഷ സീസണിലെ ആദ്യ ചുഴലിക്കാറ്റ് 'ദന' അറബിക്കടലില്‍ രൂപം കൊള്ളാന്‍ സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം.

Oct 13, 2024 - 12:45
 0  7
മഴ ന്യൂനമര്‍ദം മൂലം, തുലാവര്‍ഷം വൈകും; വരുന്നു 'ദന' ചുഴലിക്കാറ്റ്

തുലാവര്‍ഷ സീസണിലെ ആദ്യ ചുഴലിക്കാറ്റ് 'ദന' അറബിക്കടലില്‍ രൂപം കൊള്ളാന്‍ സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം. നിലവിലെ സൂചനയനുസരിച്ച്‌ തെക്ക്- കിഴക്ക് അറബിക്കടലില്‍ തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.

ഇത് ഒക്ടോബര്‍ 10 ന് അതേ സ്ഥാനത്ത് ന്യൂനമര്‍ദം സൃഷ്ടിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്.

മൂന്നു ദിവസത്തോളം അവിടെ തുടരുന്ന ന്യൂനമര്‍ദം, ലക്ഷദ്വീപ് ദിശയിലേക്കു നീങ്ങി ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ രൂപംകൊള്ളുന്ന ചുഴലിക്കാറ്റിന് 'ദന' എന്ന പേര് നിര്‍ദേശിച്ചത് ഖത്തറാണ്. ഇതോടൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ തമിഴ്‌നാട് തീരത്ത് ന്യൂനമര്‍ദം രൂപംകൊള്ളാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

തുലാവര്‍ഷം വൈകും

സംസ്ഥാനത്ത് നിലവില്‍ ലഭിക്കുന്ന മഴ ന്യൂനമര്‍ദം മൂലമാണ്. തുലാവര്‍ഷമെത്താന്‍ ഇനിയും വൈകും. തെക്കുപടിഞ്ഞാറന്‍ കാറ്റ് തിരിഞ്ഞു വീശുന്നതിനെ തുടര്‍ന്നാണ് തുലാവര്‍ഷം എത്തുക. അതിനുള്ള സാധ്യത ഇതുവരെ കണ്ടുതുടങ്ങിയിട്ടില്ല. അതിനാല്‍ തുലാവര്‍ഷം അഥവാ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ എത്താന്‍ ആറുമുതല്‍ പത്തുദിവസം വരെ എടുക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ കാര്‍ഷിക കാലാവസ്ഥ പഠനവിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. കെ. അജിത്ത് പറഞ്ഞു.

അറബിക്കടലില്‍ തിരുവനന്തപുരം ഭാഗത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ കുറച്ചുദിവസം മഴയുണ്ടാകുമെങ്കിലും അത് തുലാവര്‍ഷമല്ല. ഇത് ന്യൂനമര്‍ദമായായി രൂപപ്പെട്ട് ശക്തിപ്രാപിച്ചാല്‍ ലക്ഷദ്വീപ് ഭാഗത്തെത്തി ചുഴലിക്കാറ്റാകാനും സാധ്യതയുണ്ടെന്നു ഡോ. അജിത്ത് പറഞ്ഞു.

ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്നു മുതല്‍ 12 വരെ നാലു ദിവസത്തേക്കു സംസ്ഥാനത്ത് പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow