ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴ സാധ്യത

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ സാധ്യത.ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡിഷ തീരത്തിനു സമീപം പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടു.

Sep 5, 2024 - 22:53
 0  4
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴ സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ സാധ്യത.ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡിഷ തീരത്തിനു സമീപം പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടു.

കേരളത്തില്‍ നിലവിലെ ഒറ്റപ്പെട്ട മഴ തുടരും. എന്നാല്‍, ന്യൂനമർദ്ദത്തിന്റെ ഫലമായി ശനി, ഞായറാഴ്ച ദിവസങ്ങള്‍ക്ക് ശേഷം കൂടുതല്‍ പ്രദേശങ്ങളില്‍ മഴ പെയ്തേക്കും. വടക്കൻ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യത.

അതേസമയം, അതി തീവ്ര മഴക്കുള്ള സാധ്യത കുറവാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, രാജസ്ഥാന് മുകളില്‍ സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു. മധ്യ പടിഞ്ഞാറൻ അറബിക്കടല്‍ ന്യൂനമർദ്ദം ഒമാൻ തീരത്തിന് സമീപം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു.

കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴക്ക് സാധ്യതയെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സെപ്റ്റംബർ 8 ന് ശക്തമായ മഴക്ക് സാധ്യതയെന്നുമാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. സെപ്റ്റംബർ 8 ന് കണ്ണൂർ, കാസർകോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow