കനത്ത മഴ; കണ്ണൂരില്‍ വ്യാപക നാശനഷ്ടം, ദുരിതത്തിലായി ജനങ്ങള്‍

കണ്ണൂർ ജില്ലയില്‍ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി .

Jun 27, 2024 - 00:19
 0  5
കനത്ത മഴ; കണ്ണൂരില്‍ വ്യാപക നാശനഷ്ടം, ദുരിതത്തിലായി ജനങ്ങള്‍

ണ്ണൂർ: കണ്ണൂർ ജില്ലയില്‍ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി . പയ്യന്നൂർ കാനായി പ്രദേശത്ത് നാല് വീടുകള്‍ ഭാഗികമായി തകർന്നു.

നടാലില്‍ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.

കനത്ത മഴ തുടരുന്ന കണ്ണൂർ ജില്ലയില്‍ മഴക്കെടുതിയും രൂക്ഷമാണ്. പല പ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. പയ്യന്നൂർ കാനായി വള്ളിക്കെട്ട് മേഖലയില്‍ മരം കടപുഴകി വീണ് നാല് വീടുകള്‍ ഭാഗികമായി തകർന്നു. ഇലക്‌ട്രിക് പോസ്റ്റുകളും ലൈനുകളും തകർന്നതിനാല്‍ വൈദ്യുത ബന്ധം താറുമാറായി.

റബ്ബർ, വാഴ, കവുങ്ങ് തുടങ്ങിയ കൃഷികള്‍ക്കും നാശം സംഭവിച്ചു. കണ്ണൂർ തലശ്ശേരി റോഡില്‍ നടാല്‍ ബസാറില്‍ കടകളിലും വീടുകളിലും വെള്ളം കയറി. പാനൂർ,ചൊക്ലി മേഖലയിലും കനത്ത നാശനഷങ്ങള്‍ ഉണ്ടായി. മരം കടപുഴകി വീണ് വീടുകളും വാഹനങ്ങളും തകർന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow