ബുള്‍ഡോസര്‍ രാജില്‍ ചോദ്യമുന്നയിച്ച സുപ്രീം കോടതിയുടെ നിലപാടിനെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന ബുള്‍ഡോസര്‍ രാജില്‍ ചോദ്യമുന്നയിച്ച സുപ്രീം കോടതിയുടെ നിലപാടിനെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന ബുള്‍ഡോസര്‍ രാജില്‍ ചോദ്യമുന്നയിച്ച സുപ്രീം കോടതിയുടെ നിലപാടിനെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി.
കേസില്‍ പ്രതിയായത് കൊണ്ട് മാത്രം ഒരാളുടെ വീട് പൊളിക്കാന്‍ സര്‍ക്കാരിന് എങ്ങനെ കഴിയും എന്നാണ് സുപ്രീം കോടതി ചോദിച്ചത്. രാജ്യവ്യാപകമായി ബുള്‍ഡോസര്‍ രാജ് നടപടികള്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. കെട്ടിടം പൊളിക്കുന്നതിന് രാജ്യവ്യാപകമായി മാര്‍ഗരേഖ പുറത്തിറക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സെപ്റ്റംബര്‍ 17ന് സുപ്രീം കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് വാദം നടത്തിയത്. ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ക്രിമിനല്‍ കുറ്റത്തില്‍ ഉള്‍പ്പെട്ടതുകൊണ്ട് മാത്രം അയാളുടെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ കഴിയില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. നിര്‍മ്മാണം നിയമവിരുദ്ധമാണെങ്കില്‍ മാത്രമേ പൊളിക്കല്‍ പാടുള്ളൂവെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് മേത്ത അറിയിച്ചു. എന്നാല്‍ ചിലര്‍ വിഷയം കോടതിക്ക് മുന്നില്‍ തെറ്റായി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം വാദിച്ചു.
What's Your Reaction?