ഹുസ്റ്റൻ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ ബൈബിൾ ക്വിസ് മത്സരം – സെന്റ് ജെയിംസ് ടീമിന് ഒന്നാം സ്ഥാനം

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ ഇടവകകളെ പങ്കെടുപ്പിച്ചു കൊണ്ട് വര്ഷം തോറും നടത്തി വരാറുള്ള ബൈബിൾ ക്വിസ് മത്സരങ്ങൾ

Jul 29, 2024 - 11:24
 0  4
ഹുസ്റ്റൻ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ ബൈബിൾ ക്വിസ് മത്സരം – സെന്റ് ജെയിംസ് ടീമിന് ഒന്നാം സ്ഥാനം
 ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ ഇടവകകളെ പങ്കെടുപ്പിച്ചു കൊണ്ട്  വര്ഷം തോറും  നടത്തി  വരാറുള്ള ബൈബിൾ  ക്വിസ് മത്സരങ്ങൾ  ഈ  വർഷം  സെന്റ്‌  തോമസ്   സിഎസ്ഐ   ഗ്രേറ്റർ  ഹുസ്റ്റൻ  ദേവാലയത്തിൽ വെച്ച്  ജൂൺ  മാസം  23ന്  ഞായറാഴ്ച 3 മണി മുതൽ 5 മണി  വരെ  നടത്തപെട്ടു.

പ്രസ്തുത മത്സരത്തിൽ  ഒന്നാം  സ്ഥാനം  സെന്റ്  ജെയിംസ്  ക്നാനായ  ഓർത്തഡോൿസ്‌  ഇടവകയും,  രണ്ടാം  സ്ഥാനം  സെന്റ് പീറ്റേഴ്‌സ് ആൻഡ്  സെൻറ്  പോൾസ് ഓർത്തഡോൿസ്‌  ഇടവകയും ,  മുന്നാം  സ്ഥാനം സെന്റ് പീറ്റേഴ്‌സ്  മലങ്കര  കത്തോലിക്ക  ഇടവകയും നേടി. റവ ഫാ. ഡോ. ഐസക്ക് . ബി.  പ്രകാശ്‌, റവ. ബിന്നി  തോമസ്‌   എന്നിവർ  ക്വിസ്  മാസ്റ്റർസ്  ആയി  പ്രവർത്തിച്ചു.

ഒന്നാം  സ്ഥാനം  നേടിയ  ഇടവകയ്ക്ക്   ജോയേൽ  മാത്യു ചാമ്പ്യൻസ് മോർഗജ് ട്രോഫിയും , രണ്ടാം സ്ഥാനം  നേടിയ ഇടവകയ്ക്കു  റോബിൻ ആൻഡ്  ഡോ. അന്ന ഫിലിപ്പ് സ്പോണ്സർ  ട്രോഫിയും, മുന്നാം  സ്ഥാനം  നേടിയ ഇടവകയ്ക്കു   ചെറു  കാട്ടൂർ  ഫാമിലി  സ്പോണ്സർ  ചെയ്ത  ട്രോഫിയും സമ്മാനിച്ചു.

ക്വിസ്  മത്സരത്തിന്റെ  ഉദ്ഘാടനം  റവ. ഫാ. ബിന്നി  ഫിലിപ്പ്  നിർവഹിച്ചു.
ഐ സിഇസിഎച് പ്രോഗ്രാം  കോർഡിനേറ്റർ മിസ്സിസ്  സിമ്മി  തോമസ്‌ , സ്വാഗത  പ്രസംഗവും  ഐ.സി.ഇ. സി. എച് . പിആർഓ ജോൺസൻ  ഉമ്മൻ  നന്ദി  പ്രകാശനം ചെയ്തു.  കമ്മറ്റി  ഭാരവാഹികളായ. നൈനാൻ വീട്ടിനാൽ. എബ്രഹാം  തോമസ്‌  , ഡോ. അന്ന ഫിലിപ്പ് ,  എന്നിവർ  നേതൃത്വം നൽകി. പത്തു ഇടവകകളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ  പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow