കോണ്‍ഗ്രസ് ദേശീയ നേതൃത്വം വയനാട്ടിലേക്ക്; പ്രിയങ്ക പത്തുദിവസം പ്രചാരണം നടത്തും

പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം വയനാട്ടിലേക്ക്.

Oct 21, 2024 - 23:41
 0  6
കോണ്‍ഗ്രസ് ദേശീയ നേതൃത്വം വയനാട്ടിലേക്ക്; പ്രിയങ്ക പത്തുദിവസം പ്രചാരണം നടത്തും
ല്‍പ്പറ്റ: പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം വയനാട്ടിലേക്ക്. ബുധനാഴ്ചയാണു പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിക്കുന്നത്.
രാവിലെ 11 ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാൻഡില്‍ നിന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റോഡ്‌ഷോ നടത്തും. ഉച്ചയ്ക്ക് 12ന് ജില്ലാ കളക്ടർക്ക് മുമ്ബാകെ നാമനിർദേശ പത്രിക സമർപ്പിക്കും.

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർലമെന്‍ററി പാർട്ടി ചെയർപഴ്സണ്‍ സോണിയാ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുല്‍ ഗാന്ധി എന്നിവർ പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും. വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ, സംസ്ഥാന നേതാക്കളും വരും ദിവസങ്ങളില്‍ പ്രചാരണത്തിനായി എത്തും.

രാഹുല്‍ കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ മണ്ഡലത്തില്‍ മൂന്നു ദിവസം മാത്രമാണുണ്ടായിരുന്നത്. പ്രിയങ്ക ഗന്ധി രണ്ടുതവണ രാഹുല്‍ മത്സരിച്ചപ്പോള്‍ വോട്ടഭ്യർഥിച്ച്‌ എത്തിയിരുന്നു. കന്നിയങ്കത്തിന് നാമനിർദേശക പത്രിക സമർപ്പിക്കുന്നതിനു മുമ്ബായി പ്രിയങ്ക കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ച്‌ ചർച്ച നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow