കുതിച്ചുയര്‍ന്ന് പച്ചക്കറി വില; തക്കാളിയ്ക്ക് 100 കടന്നു..

സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വില.

Jun 21, 2024 - 23:18
 0  18
കുതിച്ചുയര്‍ന്ന് പച്ചക്കറി വില; തക്കാളിയ്ക്ക് 100 കടന്നു..

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വില. ട്രോളിംഗ് നിരോധനം കാരണം ആളുകള്‍ പച്ചക്കറികള്‍ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് പച്ചക്കറികള്‍ക്ക് വില കൂടിയത്.

തക്കാളി വില 100 രൂപ കടന്നു കഴിഞ്ഞു. ഉള്ളിയും ബീൻസുമടക്കം പച്ചക്കറികള്‍ക്ക് 5 മുതല്‍ 10 രൂപ വരെയാണ് വില ഉയർന്നിട്ടുള്ളത്.

നേരത്തെ 15 രൂപയായിരുന്ന പടവലത്തിന് ഇപ്പോള്‍ 25 രൂപയായി. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്കെത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുണ്ടായിരുന്ന വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയർ 80 രൂപ വരെയെത്തി.

പച്ചക്കറിക്കൊപ്പം പലവ്യഞ്ജനങ്ങളുടെയും ധാന്യങ്ങളുടെയും വിലയും കുതിക്കുകയാണ്. തുവരപരിപ്പ് - 170 - 190 രൂപ, ചെറുപയർ - 150, വൻപയർ - 110, ഉഴുന്ന് പരിപ്പ് - 150, ഗ്രീൻപീസ് - 110, കടല - 125 എന്നിങ്ങനെയാണ് നിലവിലെ വിലനിലവാരം.

What's Your Reaction?

like

dislike

love

funny

angry

sad

wow