ഉപഭോക്താക്കൾക്ക് ഇരുട്ടടി; രാജ്യത്ത് എൽപിജി വില കൂട്ടി, 16.5 രൂപയുടെ വർധനവ്, കേരളത്തിൽ 1827 രൂപ മുടക്കണം Read more at: https://malayalam.oneindia.com/news/india/commercial-lpg-prices-increased-again-in-india-will-hike-rs-16-5-in-the-price-full-
രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി എണ്ണക്കമ്പനികൾ. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വിലയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്.
രാജ്യത്തെ വിവിധ നഗരങ്ങളിൽ ആനുപാതികമായി വില വർധനവ് ഉണ്ടായിട്ടുണ്ട്. വാണിജ്യ സിലിണ്ടറിന് നിലവിൽ കൊൽക്കത്തയിൽ 1927 രൂപയാണ് വില. നവംബറിൽ ഇത് 1911.50 രൂപ മാത്രമായിരുന്ന സ്ഥാനത്താണ് ഈ വർധനവ്. മുംബൈയിൽ 1754.50 രൂപയ്ക്ക് ലഭിച്ചിരുന്ന സിലിണ്ടർ ഇന്ന് മുതൽ 1771 രൂപ നൽകി വാങ്ങേണ്ടി വരും. ഗാർഹിക സിലിണ്ടറുകളുടെ വില ഓഗസ്‌റ്റിന് ശേഷം മാറ്റിയിട്ടില്ല എന്നത് മാത്രമാണ് ഏക ആശ്വാസം. എന്നാൽ കഴിഞ്ഞ മാസം ഉൾപ്പെടെ തുടർച്ചയായ അഞ്ചാം മാസമാണ് വാണിജ്യ സിലിണ്ടറുകളുടെ വില ഉയർത്തിയത്. ഒക്ടോബർ മാസത്തിൽ ഏകദേശം 48.50 രൂപയോളമാണ് രാജ്യത്ത് 19 കിലോ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ഉണ്ടായ വർധനവ്. കൂടാതെ സെപ്റ്റംബർ മാസത്തിൽ 39 രൂപയോളം വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വർധനവ് വരുത്തിയിരുന്നു. ഓഗസ്‌റ്റിലും വില ഉയർത്തിയിരുന്നു, അന്ന് താരതമ്യേന കുറഞ്ഞ രീതിയിലുള്ള വില വർധനയാണ് നടപ്പാക്കിയത്. സിലിണ്ടർ ഒന്നിന് 8 രൂപയോളമായിരുന്നു വർധിച്ചത്. ഈ പതിവ് വർഷത്തിന്റെ അവസാന മാസമായ ഡിസംബറിലും തുടർന്നിരിക്കുകയാണ് എണ്ണക്കമ്പനികൾ.
What's Your Reaction?