കെഎല്‍സ്സ് അക്ഷരശ്ലോകസദസ്സ്‌ ‌ ആഗസ്റ്റ്‌ 31 ലേക്ക് മാറ്റി

കേരളാ ലിറ്റററി സൊസൈറ്റിയുടെ സ്ഥാപനകാലനേതാക്കളിലൊരാളായിരുന്ന ശ്രീ എബ്രഹാം തെക്കേമുറിയുടെ നിര്യാണത്തിൽ സംഘടനയുടെ ദു:ഖാചരണാർത്ഥം

Aug 21, 2024 - 10:42
 0  3
കെഎല്‍സ്സ് അക്ഷരശ്ലോകസദസ്സ്‌ ‌ ആഗസ്റ്റ്‌ 31 ലേക്ക് മാറ്റി
ഡാളസ് :  കേരളാ ലിറ്റററി സൊസൈറ്റിയുടെ  സ്ഥാപനകാലനേതാക്കളിലൊരാളായിരുന്ന ശ്രീ എബ്രഹാം തെക്കേമുറിയുടെ നിര്യാണത്തിൽ സംഘടനയുടെ ദു:ഖാചരണാർത്ഥം , ശനിയാഴ്ച (ആഗസ്റ്റ് 17)  നടത്താനിരുന്ന അക്ഷരശ്ലോകസദസ്സ്‌ സൂം പരിപാടി ആഗസ്റ്റ്‌ 31, 2024 (രാവിലെ അമേരിക്കൻ സെന്റ്രൽ സമയം രാവിലെ 9:30) ലേക്കു മാറ്റി.

അക്ഷരശ്ലോകനിയമങ്ങൾ പൂർണ്ണമായി പാലിച്ചു നടത്തുന്ന പരിപാടിയിൽ  പ്രശസ്ത അക്ഷരശ്ലോക വിദഗ്ദനായ  ശ്രീ. ഉമേഷ്‌ നരേന്ദ്രൻ (യുഎസ്‌എ) പ്രധാന അവതാരകനാവും. ഒപ്പം അക്ഷരശ്ളോക രംഗത്ത് അറിയപ്പെടുന്ന ശ്രീ കെ ശങ്കരനാരായണൻ നമ്പൂതിരിയും പങ്കെടുക്കും.

അമേരിക്കയിൽ നിന്നു തന്നെയുള്ള അക്ഷരശ്ലോക വിദഗ്ദനായ ഹരിദാസ് മംഗലപ്പിള്ളി, രാജേഷ് വർമ്മ, ബിന്ദു വർമ്മ, സീമ രാജീവ് (കാനഡ) തുടങ്ങിയവരും  പങ്കുചേരും.

What's Your Reaction?

like

dislike

love

funny

angry

sad

wow