പ്രാർത്ഥനയാണ് ജീവിതത്തിന്റെ ചാലകശക്തി: ഫ്രാൻസിസ് പാപ്പാ

2024 പ്രാർത്ഥനയുടെ വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രൈസ്തവജീവിതത്തിൽ പ്രാർത്ഥനയുടെ ആവശ്യകതയെ ഓർമ്മപ്പെടുത്തിക്കൊണ്ടും, ദുർബലമായ മനുഷ്യജീവിതത്തിൽ പ്രാർത്ഥന നൽകുന്ന ധൈര്യവും ശക്തിയും അടിവരയിട്ടുകൊണ്ടും, ഫ്രാൻസിസ് പാപ്പാ ജൂലൈ മാസം ഒന്നാം തീയതി തിങ്കളാഴ്ച്ച സമൂഹമാധ്യമമായ എക്‌സിൽ (X) ഹ്രസ്വസന്ദേശം പങ്കുവച്ചു.

Jul 2, 2024 - 12:31
 0  8

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

“പ്രാർത്ഥനയാണ് നമ്മുടെ ജീവിതത്തിൻ്റെ ചാലകശക്തി. ഇത് നമ്മുടെ പ്രശ്നങ്ങളിൽ നിന്ന് വളരെ അകലെയുള്ള ഒരു അമൂർത്ത യാഥാർത്ഥ്യമായി തോന്നാം. എന്നിരുന്നാലും, പ്രാർത്ഥന അത്യന്താപേക്ഷിതമാണ്, കാരണം നമുക്ക് സ്വന്തമായി ഒരുപാട് ദൂരം പോകാൻ കഴിയില്ല. നമ്മൾ സർവ്വശക്തരല്ല, എന്നാൽ ശക്തരെന്ന് നാം നമ്മെപ്പറ്റി ചിന്തിക്കുമ്പോൾ ദയനീയമായി പരാജയപ്പെടുന്നു.”

IT: La #preghiera fa pulsare la vita. Può sembrare una realtà astratta, lontana dai problemi. Invece la preghiera è fondamentale, perché da soli non ce la facciamo. Non siamo onnipotenti e, quando qualcuno crede di esserlo, fallisce. #AnnodellaPreghiera

EN: #Prayer is the driving force of our life. It can seem like an abstract reality, far from our problems. Yet, prayer is essential, because we cannot go very far on our own. We are not all-powerful, and we fail miserably when we think we are. #YearOfPrayer

 #പ്രാർത്ഥനയുടെ വർഷം എന്ന ഹാഷ്‌ടാഗോടുകൂടിയ സന്ദേശം അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളിലാണ് പങ്കുവച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow