ജൂബിലി വർഷം പ്രാർത്ഥനയുടെ അവസരമാകണം: പാപ്പാ

കവലിയേരി ദി മാൾട്ടയുടെ, സ്നാപകയോഹന്നാന്റെയും, സുവിശേഷകനായ യോഹന്നാന്റെയും സാഹോദര്യ കൂട്ടായ്മയിലെ അംഗങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ ജനുവരി മാസം മൂന്നാം തീയതി കൂടിക്കാഴ്ച്ച അനുവദിച്ചു.

Jan 4, 2025 - 14:44
 0  5
ജൂബിലി വർഷം പ്രാർത്ഥനയുടെ അവസരമാകണം: പാപ്പാ

അനുരഞ്ജനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമുണർത്തുന്ന ജൂബിലി വർഷത്തിന്റെ പ്രാധാന്യം അനുസ്മരിച്ചുകൊണ്ട്, കവലിയേരി ദി മാൾട്ടയുടെ, സ്നാപകയോഹന്നാന്റെയും, സുവിശേഷകനായ യോഹന്നാന്റെയും സാഹോദര്യ കൂട്ടായ്മയിലെ അംഗങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ സ്വകാര്യ സദസ് അനുവദിക്കുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു. കൂട്ടായ്മയുടെ മധ്യസ്ഥയായ ദൈവമാതാവായ പരിശുദ്ധ മറിയം, ഏവരുടെയും വഴികാട്ടിയാണെന്നു പാപ്പാ പറഞ്ഞു. നമുക്കുവേണ്ടി ജനിച്ച രക്ഷകനെ തന്റെ കരങ്ങളിൽ വഹിക്കുന്ന പരിശുദ്ധ അമ്മ, നമ്മെ യേശുവിലേക്ക് ക്ഷണിക്കുന്നുവെന്നു പാപ്പാ അടിവരയിട്ടു പറഞ്ഞു.

വിശുദ്ധ കുർബാനയെ ആരാധിക്കുകയും, അയൽക്കാരെ  സേവിക്കുക്കുകയും ചെയ്യുന്നതിലൂടെ  സ്നേഹത്തിനു സാക്ഷ്യം വഹിക്കുന്ന ഒരു കൂട്ടായ്മയെന്ന നിലയിൽ, ആരാധിക്കുക, സേവിക്കുക, നടക്കുക എന്നിങ്ങനെയുള്ള മൂന്നു ക്രിയകൾ ഓർമ്മപ്പെടുത്തിയും പാപ്പാ സംസാരിച്ചു. പരിശുദ്ധ കുർബാനയുടെ മുമ്പാകെയാണ്  സാഹോദര്യം ഊട്ടിയുറപ്പിക്കപ്പെടുന്നതെന്നു പറഞ്ഞ പാപ്പാ, ഈ പങ്കാളിത്തത്തിനു ശക്തി പകരുന്നതിനു പ്രാർത്ഥനയുടെ ആവശ്യകതയും  അടിവരയിട്ടു.

സേവനമേഖലകളിൽ, നമ്മുടെ സഹായം ആവശ്യപ്പെട്ടു കൊണ്ട് കടന്നുവരുന്ന ഓരോരുത്തരും യേശുവിന്റെ പ്രതിപുരുഷരാണെന്നു പാപ്പാ പറഞ്ഞു. ക്രിസ്തു ഈ ലോകത്തിലേക്കു വന്നത് സേവിക്കാനാണെന്നും, അവനിൽ വിളങ്ങിയിരുന്ന, സാമീപ്യം, അനുകമ്പ, ആർദ്രത എന്നിങ്ങനെയുള്ള ജീവിതമാതൃകകൾ, എല്ലാവരുടെയും ജീവിതത്തിൽ പ്രകടമാകണമെന്നും പാപ്പാ എടുത്തു പറഞ്ഞു.

പാപ്പായുടെ ഉപവി പ്രവർത്തനങ്ങൾക്ക് എപ്പോഴും സഹായമായി നിലകൊള്ളുന്ന കൂട്ടായ്മയിലെ  പ്രവർത്തകർ,  ഒന്നിച്ചുനടക്കുന്നവരാണെന്നും പാപ്പാ പറഞ്ഞു. ഈസ്റ്റർ ദിനത്തിൽ, ലാറ്ററൻ ബസിലിക്കയിൽ വലിയ മെഴുകുതിരി ഓരോ വർഷവും സംഭാവനയായി നൽകുന്നത്, ഈ കൂട്ടായ്മയാണെന്ന കാര്യവും നന്ദിയോടെ പാപ്പാ സ്മരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow