സമാധാനത്തിനായി പ്രാർത്ഥിക്കാൻ മറക്കരുത്: ഫ്രാൻസിസ് പാപ്പാ

യുദ്ധങ്ങളാലും സംഘർഷങ്ങളാലും ദുരിതമനുഭവിക്കുന്ന മനുഷ്യരെ അനുസ്മരിച്ചും, സമാധാനസ്ഥാപനത്തിനായി പ്രാർത്ഥിക്കാനുള്ള ആഹ്വാനം ആവർത്തിച്ചും ഫ്രാൻസിസ് പാപ്പാ. ജനുവരി എട്ട് ബുധനാഴ്ച വത്തിക്കാനിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് സമാധാനത്തിനായുള്ള ആഹ്വാനം പാപ്പാ പുതുക്കിയത്. യുദ്ധം എപ്പോഴും ഒരു പരാജയമാണെന്നും പാപ്പാ ആവർത്തിച്ചു.

Jan 9, 2025 - 11:11
 0  3
സമാധാനത്തിനായി പ്രാർത്ഥിക്കാൻ മറക്കരുത്: ഫ്രാൻസിസ് പാപ്പാ

സമാധാനത്തിനായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തും, യുദ്ധഭീകരതയിൽ ജീവിക്കുന്ന ജനതകളെ അനുസ്മരിച്ചും ഫ്രാൻസിസ് പാപ്പാ. ജനുവരി എട്ടാം തീയതി ബുധനാഴ്ച രാവിലെ വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാവേളയിലയിലാണ് ലോകസമാധാനത്തിനായുള്ള പ്രാർത്ഥനാഹ്വാനം പാപ്പാ പുതുക്കിയത്.

പീഡനങ്ങളിലൂടെ കടന്നുപോകുന്ന ഉക്രൈനെ നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പാ പറഞ്ഞു. നസ്രത്ത്‌, ഇസ്രായേൽ എന്നിവിടങ്ങളെയും തന്റെ പ്രഭാഷണത്തിൽ പാപ്പാ പ്രത്യേകം പരാമർശിച്ചു. അതോടൊപ്പം, യുദ്ധങ്ങളിലായിരിക്കുന്ന മറ്റു രാജ്യങ്ങളെയും നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഏവരെയും ആഹ്വാനം ചെയ്ത പാപ്പാ, യുദ്ധം എപ്പോഴും ഒരു പരാജയമാണെന്ന് ഈ ബുധനാഴ്ചയും ആവർത്തിച്ചു. ക്രിസ്തുമസ്, പുതുവത്സരം, എപ്പിഫനി തുടങ്ങിയ ദിവസങ്ങളിലും, ജൂബിലിയുമായി ബന്ധപ്പെട്ട വിവിധ പ്രഭാഷണങ്ങളിലും യുദ്ധത്തിന്റെ അർത്ഥമില്ലായ്മയെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചിരുന്നു.

യേശു ശിശുക്കളെ ആശീർവ്വദിക്കുന്നതിനെക്കുറിച്ചുള്ള (ലൂക്കാ 18, 15-17) സുവിശേഷഭാഗത്തെ അധികാരിച്ചായിരുന്നു ഈ ബുധനാഴ്ച ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധനം നടത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow