ആയുധങ്ങൾ രക്ഷ പ്രദാനം ചെയ്യില്ല, പാത്രിയാർക്കീസ് പിത്സബാല്ല

അപരൻ ദൈവികപരിപാലനയുടെ ദാനമാണെന്ന് അംഗീകരിക്കാനുള്ള ധൈര്യവും കഴിവുമാണ് രക്ഷ പ്രദാനം ചെയ്യുകയെന്നും ആയുധങ്ങൾക്കും വിജയങ്ങൾക്കും അതിനു കഴിയില്ലെന്നും ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയെർബത്തീസ്ത പിത്സബാല്ല

Aug 26, 2024 - 12:25
 0  7
ആയുധങ്ങൾ രക്ഷ പ്രദാനം ചെയ്യില്ല, പാത്രിയാർക്കീസ് പിത്സബാല്ല

അപരൻ ദൈവികപരിപാലനയുടെ ദാനമാണെന്ന് അംഗീകരിക്കാനുള്ള ധൈര്യവും കഴിവുമാണ് രക്ഷ പ്രദാനം ചെയ്യുകയെന്നും ആയുധങ്ങൾക്കും വിജയങ്ങൾക്കും അതിനു കഴിയില്ലെന്നും ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയെർബത്തീസ്ത പിത്സബാല്ല (Card. Pierbattista Pizzaballa).

ഇറ്റലിയിൽ, പൊംപെയിലുള്ള ജപമാല നാഥയുടെ ദേവലായത്തിൽ വെള്ളിയാഴ്ച (23/08/24) തീർത്ഥാടനത്തിനെത്തിയ അദ്ദേഹം അവിടെ അർപ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷ ചിന്തകൾ പങ്കുവയ്ക്കുകയായിരുന്നു.

ദൈവത്തെയും നിന്നെപ്പോലെതന്നെ നിൻറെ അയൽക്കാരനെയും സ്നേഹിക്കുക എന്നീ ദൈവിക കല്പനകളെ ആധാരമാക്കിയുള്ളതായിരുന്ന തൻറെ പ്രഭാഷണത്തിൽ പാത്രിയാർക്കീസ് പിത്സബാല്ല ദൈവത്തെ സ്നേഹിക്കുകയും സഹോദരനെ സ്നേഹിക്കാതിരിക്കുകയും ചെയ്താൽ ആ സ്നേഹം പൂർണ്ണമല്ലയെന്നും അത് ഭാഗികം മാത്രമായിരിക്കുമെന്നും ഇന്ന് വിശുദ്ധനാട്ടിൽ നിലവിലുള്ള അവസ്ഥയിൽ ഈ സുവിശേഷഭാഗത്തിൻറെ പ്രസക്തിയേറെയാണെന്നും വിശദീകരിച്ചു.

ദൈവത്തോടുള്ള സ്നേഹത്തെ കരുവാക്കി അയൽക്കാരനെ ദ്വേഷിക്കുന്ന പ്രവണത ഇന്നു കാണപ്പെടുന്നതിനെ പാത്രിയാർക്കീസ് കുറ്റപ്പെടുത്തി. വിശുദ്ധ നാട്ടിൽ മതന്താര സംഭാഷണം പ്രതിസന്ധിയിലാണെന്നും അതിനു മുഖ്യകാരണം പരദ്വേഷമാണെന്നും അദ്ദേഹം പറഞ്ഞു.

പരസ്പരം സ്വീകരണത്തിൻറെയും സൗഹൃദത്തിൻറെയും മാപ്പുനല്കലിൻറെയും വഴികൾ തുറക്കാൻ കഴിയുന്ന മതസാന്നിധ്യത്തിനുള്ള സാക്ഷ്യമാണ് വേണ്ടതെന്ന് പാത്രിയാർക്കീസ് പിത്സബാല്ല കൂട്ടിച്ചേർത്തു.സകലരുടെയും, വിശിഷ്യ, എല്ലാവർക്കും വേണ്ടി തീരുമാനങ്ങൾ എടുക്കുകയെന്ന വലിയ ഉത്തരവാദിത്വമുള്ളവരുടെ ഹൃദയങ്ങളിൽ പൊതു നന്മയ്ക്കായുള്ള ആഗ്രഹം ജ്വലിക്കുന്നതിന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം യാചിക്കാൻ അദ്ദേഹം ക്ഷണിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow