കുട്ടികളല്ല വ്യക്തികളുടെ അസന്തുഷ്ടിക്ക് നിദാനം: ഫ്രാൻസിസ് പാപ്പാ

ജനിക്കുന്ന കുട്ടികളുടെ എണ്ണമല്ല, മറിച്ച് വ്യക്തികളിലെ സ്വാർത്ഥതാമനോഭാവവും ഉപഭോക്തൃമനോഭാവവും വ്യക്തിവാദമനോഭാവവുമാണ് അവരെ അസന്തുഷ്ടരാക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ.

Jul 16, 2024 - 12:24
 0  6
കുട്ടികളല്ല വ്യക്തികളുടെ അസന്തുഷ്ടിക്ക് നിദാനം: ഫ്രാൻസിസ് പാപ്പാ

ജനിക്കുന്ന കുട്ടികളുടെ എണ്ണമല്ല, മറിച്ച് വ്യക്തികളിലെ സ്വാർത്ഥതാമനോഭാവവും ഉപഭോക്തൃമനോഭാവവും വ്യക്തിവാദമനോഭാവവുമാണ് അവരെ അസന്തുഷ്ടരാക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. ഇത്തരം മനോഭാവങ്ങൾ മനുഷ്യരിൽ മടുപ്പും, ഏകാന്തതയും രൂപപ്പെടാനും കാരണമാകുമെന്നും പാപ്പാ എഴുതി. ലോകജനസംഖ്യാദിനം ആചരിക്കപ്പെടുന്ന ജൂലൈ 11-ആം തീയതി, സാമൂഹ്യമാധ്യമമായ എക്‌സിൽ നൽകിയ സമകാലീനതലമുറകൾ കുട്ടികൾക്ക് ജന്മം നൽകുന്നതിനോട് പ്രതികൂലമനോഭാവം കാത്തുസൂക്ഷിക്കുന്ന ചിന്താഗതിയെ തിരുത്തിക്കൊണ്ട് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

"നമ്മുടെ ഈ ലോകത്തിന്റെ പ്രശ്നം, ജനിക്കുന്ന കുട്ടികളല്ല, മറിച്ച്, മനുഷ്യരെ മടുപ്പുനിറഞ്ഞവരും ഏകാന്തരും, അസന്തുഷ്ടരുമാക്കുന്ന സ്വാർത്ഥതാമനോഭാവവും ഉപഭോക്തൃമനോഭാവവും വ്യക്തിവാദമനോഭാവവുമാണ്" എന്നതായിരുന്നു പാപ്പായുടെ സന്ദേശം. #ലോകജനസംഖ്യാദിനം (#WorldPopulationDay) എന്ന ഹാഷ്‌ടാഗോടുകൂടിയായിരുന്നു പാപ്പാ ഇത്തരമൊരു ഉദ്‌ബോധനം നൽകിയത്.

IT: Il problema del nostro mondo non sono i bambini che nascono: sono l’egoismo, il consumismo e l’individualismo, che rendono le persone sazie, sole e infelici. #WorldPopulationDay

EN: Our world's problem is not the number of children born into it. The problem is selfishness, consumerism and individualism, which make people satiated, lonely and unhappy. #WorldPopulationDay

5 കോടിയിലേറെവരുന്ന ട്വിറ്റര്‍-എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow