ഭക്ഷ്യ വിഷബാധ; കുടുംബത്തിലെ നാലുപേര്‍ മരിച്ചു

റെയ്ചൂർ ജില്ലയിലെ കല്ലൂർ ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ നാലുപേർ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു.

Aug 3, 2024 - 12:37
 0  6
ഭക്ഷ്യ വിഷബാധ; കുടുംബത്തിലെ നാലുപേര്‍ മരിച്ചു

ബംഗളൂരു: റെയ്ചൂർ ജില്ലയിലെ കല്ലൂർ ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ നാലുപേർ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ഭീമണ്ണ (60), ഭാര്യ എറമ്മ (57), മകൻ മല്ലേശ് (21), മകള്‍ പാർവതി (19) എന്നിവരാണ് മരിച്ചത്.

മറ്റൊരു മകള്‍ മല്ലമ്മയെ (23) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി ചപ്പാത്തിയും കറിയും കഴിച്ചതിനെത്തുടർന്ന് അവശരായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവർ വെള്ളിയാഴ്ച പല സമയങ്ങളില്‍ മരിക്കുകയായിരുന്നെന്ന് റെയ്ചൂർ ജില്ല ഡെപ്യൂട്ടി കമീഷണർ കെ. നിതീഷ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow