16 തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്നു; ബി.എസ്.പി നേതാവ് പിടിയില്‍

തിരുവള്ളുർ നഗരസഭ പരിധിയില്‍ 16 തെരുവുനായ്ക്കളെ വിഷം നല്‍കി കൊന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Oct 5, 2024 - 21:44
 0  8
16 തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്നു; ബി.എസ്.പി നേതാവ് പിടിയില്‍

ചെന്നൈ: തിരുവള്ളുർ നഗരസഭ പരിധിയില്‍ 16 തെരുവുനായ്ക്കളെ വിഷം നല്‍കി കൊന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.എസ്.പി തിരുവള്ളൂർ ജില്ല ഭാരവാഹിയായ വെട്രിവേന്ദൻ(43) ആണ് പ്രതി.

ഇയാള്‍ വളർത്തുന്ന കോഴികളെയും പ്രാവുകളെയും തെരുവുനായ്ക്കള്‍ ആക്രമിക്കുന്നതില്‍ പ്രകോപിതനായാണ് പ്രതി കൃത്യം നടത്തിയത്.

സെപ്റ്റംബർ മാസത്തിലെ ആദ്യവാരം മുതലാണ് തിരുവള്ളൂർ നഗരസഭയിലെ എ.എസ്.പി നഗർ, ജെ.ആർ.നഗർ, സെന്തില്‍നഗർ തുടങ്ങിയ പ്രദേശങ്ങളില്‍ ഭക്ഷണത്തില്‍ വിഷം കലർത്തി തെരുവുനായ്ക്കളെ കൊന്നത്. ഓരോ ദിവസവും വിവിധയിടങ്ങളില്‍ നായ്ക്കളെ ചത്തനിലയില്‍ കാണപ്പെട്ട് തുടങ്ങിയതോടെയാണ് സംഭവം ഒച്ചപ്പാടായത്.

പിന്നീട് വിഷം നല്‍കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഭാരതീയ ന്യായ് സൻഹിതയിലെ (ബി.എൻ.എസ്) സെക്ഷൻ 325, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ (1960) സെക്ഷൻ 11(1)(എല്‍) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളുടെ പേരില്‍ നിലവില്‍ ഒരു കൊലപാതക കേസുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow