കോണ്‍ഗ്രസ്- ബിജെപി ഡീല്‍ പുറത്തായി ; വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കോണ്‍ഗ്രസ്- ബിജെപി ഡീല്‍ പുറത്തായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Oct 21, 2024 - 11:25
 0  5
കോണ്‍ഗ്രസ്- ബിജെപി ഡീല്‍ പുറത്തായി ; വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കോണ്‍ഗ്രസ്- ബിജെപി ഡീല്‍ പുറത്തായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ ഉള്ളുകള്ളികള്‍ വ്യക്തമായി അറിയാവുന്നവര്‍ തന്നെയാണ് ബിജെപിയുമായി ഉണ്ടാക്കിയ ഡീലിനെ കുറിച്ച്‌ പറയുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു.

എങ്ങനെയാണ് ബിജെപിയുമായി ഡീല്‍ ഉറപ്പിച്ചതെന്ന് പുറത്തു വന്നല്ലോ ഞങ്ങളിത് നേരത്തെ പറഞ്ഞിരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ പി സരിന്റെ ആരോപണം ഏറ്റുപിടിച്ചാണ് കോണ്‍ഗ്രസിനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനം.

എല്‍ഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്‌എസിന് വിട്ടുവീഴ്ച ചെയ്യുന്നുവെന്ന പ്രചാരണമായിരുന്നു അവര്‍ നടത്തിയിരുന്നത്. വര്‍?ഗീയതക്കെതിരെ ഇടതുപക്ഷത്തിന്റെ നിലപാട് അന്നും ഇന്നും ഒന്നു തന്നെയാണ്. കോണ്‍ഗ്രസിലെ കുറച്ചുപേര്‍ അങ്ങോട്ട് പോകാന്‍ കച്ചകെട്ടിയിരിക്കുന്നു.ചിലര്‍ ഗോള്‍വാള്‍ക്കറെ വണങ്ങുന്ന ചിത്രം കണ്ടില്ലേ. ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടെന്ന് പറഞ്ഞ പ്രസിഡന്റുള്ള നാടല്ലേ ഇതെന്നും മുഖ്യമന്ത്രി ചോദിച്ചു.

'സിപിഐഎം, ആര്‍എസ്‌എസ് പ്രീണനം നടത്തുന്നു എന്നാണ് പ്രചരണം. സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യുന്നുവെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇപ്പോള്‍ ഉള്ളുകളികള്‍ എല്ലാം പുറത്ത് വരുകയാണല്ലോ. കോണ്‍ഗ്രസിന്റെ കൂടെ എത്ര പേര് അങ്ങോട്ട് പോകാനിരിക്കുന്നു. എന്താണ് ഓഫര്‍ എന്നും വ്യക്തമായല്ലോ. നിങ്ങളുടെ രഹസ്യം അറിയാവുന്ന ചിലര്‍ പുറത്തു പറഞ്ഞിരിക്കുന്നു. എങ്ങനെയാണ് ബിജെപിയുമായി ഡീല്‍ ഉറപ്പിച്ചതെന്ന് പുറത്തു വന്നല്ലോ. ഞങ്ങള്‍ അത് നേരത്തെ പറഞ്ഞില്ലേ. ആ നയമൊന്നും കേരളം അംഗീകരിക്കില്ല. ഞങ്ങള്‍ക്ക് ഒന്നും മറച്ചു വെക്കാനില്ലെന്നും', മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow