വടകരക്കാരുടെ മിന്നല്‍ മുരളി; ബംഗാള്‍ സ്വദേശിയുടെ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ദുരന്തം
വടകരക്കാരുടെ രക്ഷകനായി തീര്‍ന്നിരിക്കുകയാണ് ബംഗാളുകാരനായ ധനഞ്ജയ് റോയി.
കോഴിക്കോട്: വടകരക്കാരുടെ രക്ഷകനായി തീര്‍ന്നിരിക്കുകയാണ് ബംഗാളുകാരനായ ധനഞ്ജയ് റോയി. ദേശീയപാതയോരത്തുള്ള പെട്രോള്‍ പമ്ബിലെ ജീവനക്കാരനായ ഇദ്ദേഹത്തിന്റെ സമയോചിതവും അവസരോചിതവുമായ ഇടപെടലാണ് വലിയൊരു അപകടത്തില്‍ നിന്ന് നാടിനെ രക്ഷിച്ചത്.
അന്ന് ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന പെട്രോള്‍, പമ്ബിന്റെ അറയിലേക്ക് നിറയ്ക്കുന്ന ജോലിയില്‍ മുഴുകിയിരിക്കുകയായിരുന്നു ധനഞ്ജയ്. ഇതിനിടയിലാണ് പമ്ബിന്റെ തൊട്ടുമുന്നില്‍ വച്ചിരുന്ന ബൈക്കിന് തീപടരുന്നത് അദ്ദേഹം കാണുന്നത്. തീ ആളിപ്പടര്‍ന്നതോടെ അപകടം മണത്ത ധനഞ്ജയ് അല്‍പ്പം പോലും സമയം കളയാതെ തന്നെ ഓടിയെത്തുകയും പമ്ബില്‍ സൂക്ഷിച്ചിരുന്ന ഫയര്‍ എക്‌സറ്റിന്‍ഗ്യുഷറെടുത്ത് വേഗത്തില്‍ തീയണക്കുകയുമായിരുന്നു.
ധനഞ്ജയ്യുടെ ഇത്തരത്തിലുള്ള സമയോചിത ഇടപെടല്‍ ഉണ്ടായില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ വലിയൊരു ദുരന്തത്തിലേക്കാകും കാര്യങ്ങള്‍ നീങ്ങുക.
എട്ടുവര്‍ഷം മുമ്ബാണ് ധനഞ്ജയ് തൊഴിലിനായി കേരളത്തിലെത്തിയത്. അഞ്ചുവര്‍ഷമായി അദ്ദേഹം ഇതേ പമ്ബിലെ തന്നെ ജോലിക്കാരനാണ്. കൊയിലാണ്ടിയിലെ പെട്രോള്‍ പമ്ബില്‍ ജോലി ചെയ്യുമ്ബോള്‍ കളഞ്ഞു കിട്ടിയ 36,000 രൂപ തിരിച്ചു നല്‍കി മാതൃകയായ ആള്‍ കൂടിയാണ് ധനഞ്ജയ്.
What's Your Reaction?