പാസ്‌പോര്‍ട്ടില്‍ ഇനി യൂറോപ്യൻ സ്റ്റാമ്ബ് പതിയില്ല,പകരം ഡിജിറ്റല്‍ സംവിധാനം;സഞ്ചാരികള്‍ നിരാശയില്‍
സ്വന്തം പാസ്പോർട്ടില്‍ വിവിധ രാജ്യങ്ങളുടെ സ്റ്റാമ്ബുകള്‍ പതിയുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരാണ് പല സഞ്ചാരികളും.
സ്വന്തം പാസ്പോർട്ടില്‍ വിവിധ രാജ്യങ്ങളുടെ സ്റ്റാമ്ബുകള്‍ പതിയുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരാണ് പല സഞ്ചാരികളും.
അതായത് നിങ്ങളുടെ പാസ്പോർട്ടില്‍ യൂറോപ്യൻ യൂണിയന്റെ സ്റ്റാമ്ബ് പതിപ്പിക്കണം എന്നാഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ നവംബർ പത്തിനു മുൻപ് ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങള്‍ സന്ദർശിച്ചിരിക്കണം. അല്ലെങ്കില്‍ യൂറോപ്യൻ സ്റ്റാമ്ബ് ഇനിയൊരിക്കലും നിങ്ങളുടെ പാസ്പോർട്ടില്‍
പതിയില്ല. ഈ രീതി നിർത്തി പകരം ഡിജിറ്റല്‍ സംവിധാനം ഒരുക്കാനാണ് യൂണിയന്റെ തീരുമാനം.
പുതിയ എൻട്രി എക്സിറ്റ് സിസ്റ്റം (EES) സംവിധാനമാണ് സ്റ്റാമ്ബുകള്‍ക്ക് പകരക്കാനാവുക. എമിഗ്രേഷൻ നടപടികള്‍ വേഗത്തിലാക്കാനും സുരക്ഷ വർധിപ്പിക്കാനും വേണ്ടിയാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നത്. നിലവിലെ സംവിധാനം ഏറെ അധ്വാനം വേണ്ടതും എന്നാല്‍ കൃത്യമായ വിവരശേഖരണത്തിനും ട്രാക്കിങ്ങിനും സഹായിക്കാത്തതുമാണെന്നുമാണ് യൂണിയന്റെ അഭിപ്രായം. പുതിയ സംവിധാനത്തിലെ
ബയോമെട്രിക്ക് ഡാറ്റയിലൂടെ യാത്രക്കാരെ കൃത്യമായി ട്രാക്ക് ചെയ്യാനും സുരക്ഷ വർധിപ്പിക്കാനും സാധിക്കും. യാത്രക്കാരുടെയും ജീവനക്കാരുടെയും ബുദ്ധിമുട്ടുകളും കുറയും.
2022 മുതല്‍ തന്നെ EES നടപ്പിലാക്കാൻ നീക്കമുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാല്‍ വൈകുകയായിരുന്നു. എന്നാല്‍ ഒറ്റയടിക്ക് പുതിയ സംവിധാനത്തിലേക്ക് മാറുന്നത് വിജയിക്കുമോ എന്ന ആശങ്ക അധികൃതർക്കുണ്ട്. അതോടൊപ്പം പരമ്ബരാഗത സ്റ്റാമ്ബ് സംവിധാനം മാറ്റുന്നത് ഒരു വിഭാഗം സഞ്ചാരികളെയും നിരാശരാക്കിയിട്ടുണ്ട്. എന്നില്‍ നിരന്തരം യൂറോപ്യൻ യാത്ര നടത്തേണ്ടിവരുന്ന ബിസിനസുകാർ ഉള്‍പ്പടെയുള്ളവർ ഇതിനെ സ്വാഗതം ചെയ്യുകയാണ്. വിമാനത്താവളങ്ങളിലെയും അതിർത്തികളിലെയും കാലതാമസങ്ങള്‍ ഒഴിവാകുമെന്നുള്ളതാണ് ഇവരെ ആകർഷിക്കുന്ന ഘടകം.
What's Your Reaction?