തീർത്ഥാടന അടയാളങ്ങൾ: നിശബ്ദത, സുവിശേഷം, പരസഹായം, പാപ്പാ!
ഫ്രാൻസീസ് പാപ്പാ, സ്പെയിനിലെ സന്ധ്യാഗൊ ദെ കൊമ്പൊസ്തേലയിലേക്കുള്ള ഇറ്റലിക്കാരടങ്ങിയ തീർത്ഥാടക സംഘത്തെ വ്യാഴാഴ്ച (19/12/24) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ സ്വീകരിച്ചു.
കബറിടങ്ങളിലേക്ക് നടത്തുന ക്രൈസ്തവ തീർത്ഥാനങ്ങൾ തിരിച്ചറിയുന്നതിനുള്ള ത്രിവിധ അടയളങ്ങളാണ് അതിൽ പ്രകടമാകുന്ന നിശബ്ദതയും ഒപ്പം കൊണ്ടുപോകുന്ന സുവിശേഷവും ആവശ്യത്തിലിരിക്കുന്നവർക്കേകുന്ന സേവനവും എന്ന് മാർപ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
വിശുദ്ധ യാക്കോബിൻറെ കബറിടം സന്ദർശിക്കുന്നതിന് സ്പെയിനിലെ സന്ധ്യാഗൊ ദെ കൊമ്പൊസ്തേലയിലേക്ക് ഡോൺ ഗ്വണേല്ല സമൂഹത്തിൻറെ നേതൃത്വത്തിൽ നടത്തുന്ന തീർത്ഥാടനത്തിനുള്ള ഇറ്റലിക്കാരായ തീർത്ഥാടകരുടെ അയ്യായിരത്തോളം പേരടങ്ങിയ സംഘത്തെ വ്യാഴാഴ്ച (19/12/24) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
What's Your Reaction?