വയോധികർ നമുക്ക് ദാനവും അനുഗ്രഹവും, പാപ്പാ

വൃദ്ധജനത്തിന് കുടുംബത്തിലുള്ള പകരം വയ്ക്കാനാവാത്ത പങ്ക് നാം തിരിച്ചറിയണമെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.

Jul 28, 2024 - 14:32
 0  4
വയോധികർ നമുക്ക് ദാനവും അനുഗ്രഹവും, പാപ്പാ

വൃദ്ധജനത്തിന് കുടുംബത്തിലുള്ള പകരം വയ്ക്കാനാവാത്ത പങ്ക് നാം തിരിച്ചറിയണമെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.

മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കും വേണ്ടിയുള്ള നാലാം ലോക ദിനം ഇരുപത്തിയെട്ടാം തീയതി ഞായറാഴ്ച ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ച് ശനിയാഴ്ച (27/07/24) സാമൂഹ്യമാദ്ധ്യമമായ “എക്സിൽ” (X) അഥവാ, ട്വിറ്ററിൽ “മുത്തശ്ശിമുത്തച്ഛന്മാർവയോധികർ” (#GrandparentsAndTheElderly) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പാപ്പാ കുറിച്ചത് ഇങ്ങനെയാണ്:

“പ്രായമേറിയവരുടെ ചാരെ ആയിരിക്കുകയും കുടുംബത്തിലും സമൂഹത്തിലും സഭയിലും അവർക്കുള്ള പകരംവയ്ക്കാനാകാത്ത പങ്ക് തിരിച്ചറിയുകയും ചെയ്യുന്നതിലൂടെ, നമുക്കും ധാരാളം ദാനങ്ങളും നിരവധി കൃപകളും, അനേകം അനുഗ്രഹങ്ങളും ലഭിക്കും! #മുത്തശ്ശീമുത്തച്ഛന്മാർവയോധികർ.”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്”  അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Stando vicino agli anziani, riconoscendo il ruolo insostituibile che essi hanno nella famiglia, nella società e nella Chiesa, riceveremo anche noi tanti doni, tante grazie, tante benedizioni! #NonnieAnziani

EN: By remaining close to the elderly and acknowledging their unique role in the family, in society, and in the Church, we will ourselves receive many gifts, many graces, many blessings! #GrandparentsAndTheElderly

What's Your Reaction?

like

dislike

love

funny

angry

sad

wow