മാനവാന്തസ്സ് ചിന്തകളുടെയും പ്രവർത്തനങ്ങളുടെയും കേന്ദ്രസ്ഥാനത്ത് വരണം, ആർച്ചുബിഷപ്പ് പാല്യ

"ശാസ്ത്രത്തിനും നിയമത്തിനും ദൈവശാസ്ത്രത്തിനും ഇടയിലുള്ള വർഗ്ഗോന്നതി വജ്ഞാനീയം"

Jan 15, 2025 - 11:41
 0  2
മാനവാന്തസ്സ് ചിന്തകളുടെയും പ്രവർത്തനങ്ങളുടെയും കേന്ദ്രസ്ഥാനത്ത് വരണം, ആർച്ചുബിഷപ്പ് പാല്യ

ഓരോ മനുഷ്യവ്യക്തിയുടെയും സഹജമായ അന്തസ്സ് നമ്മുടെ ചിന്തകളുടെയും പ്രവർത്തനങ്ങളുടെയും കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടണമെന്ന് ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ പ്രസിഡൻറായ ആർച്ചുബിഷപ്പ് വിൻചേൻസൊ പാല്യ.

"ശാസ്ത്രത്തിനും നിയമത്തിനും ദൈവശാസ്ത്രത്തിനും ഇടയിലുള്ള വർഗ്ഗോന്നതി വജ്ഞാനീയം" (Eugenics, between Science, Law and Theology) എന്ന വിഷയത്തെ അധികരിച്ച് ഇറ്റലിയിലെ ലമേത്സിയ തേർമെയിലെ സെമിനാരിയിൽ ജനുവരി 13-ന്, തിങ്കളാഴ്ച സംഘടിപ്പിക്കപ്പെട്ട ഒരു ചർച്ചായോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശയവിനിമയരംഗം ജൈവലോകം തുടങ്ങിയവയുൾപ്പടെയുള്ള മേഖലകളിൽ ഉണ്ടായിട്ടുള്ള സാങ്കേതികപുരോഗതികളുടെ കുതിച്ചുചാട്ടത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ആർച്ചുബിഷപ്പ് പാല്യ അവയെല്ലാം മാനവ ജീവിതാവസ്ഥ ഉപരിമെച്ചപ്പെടുത്തുന്നതിനുള്ള സാരമായ സാധ്യതകൾ പ്രദാനം ചെയ്യുന്നുവെന്നു പറഞ്ഞു.

അതോടൊപ്പം തന്നെ ചിന്തയുടെയും സംവേദനക്ഷമതയുടെയും മനുഷ്യമനസ്സിൻറെയും ഘടനയെ അവയുടെ ഭൗതിക ഘടകങ്ങളുടെ മൊത്തത്തിലുള്ള പ്രവർത്തനത്തിൻറെ അടിസ്ഥാനത്തിൽ നിസ്സാരമായി വിശദീകരിക്കാൻ ശ്രമിക്കുന്ന വിവിധ രൂപങ്ങൾക്കെതിരായ വിമർശനങ്ങൾ ഉയർന്നുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനുഷ്യൻറെ സമഗ്രമായ മാനത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുന്നതിന്, ജൈവ ഘടകങ്ങൾ തമ്മിലുള്ള വിവിധങ്ങളായ ബന്ധങ്ങളുടെ ഇഴകളും ശരീരത്തിന് പരിസ്ഥിതിയോടുള്ള ബന്ധവും അവഗണിക്കാൻ കഴിയില്ലയെന്നും സമഗ്ര പരിസ്ഥിതി ശാസ്ത്രത്തെ പിന്തുണച്ചുകൊണ്ട് ലൗദാത്തൊ സീ പരിപോഷിപ്പിക്കുന്ന സമീപനമനുസരിച്ച്  ഫ്രത്തേല്ലി തൂത്തിയിലെന്നപോലെ സാഹോദര്യ വീക്ഷണവും സംയോജിപ്പിക്കപ്പെടണമെന്നും ആർച്ചുബിഷപ്പ് പാല്യ പറഞ്ഞു.

പ്രായോഗിക ശാസ്ത്രങ്ങളുടെ വെളിച്ചത്തിൽ "തത്ത്വചിന്താപരവും ദൈവശാസ്ത്രപരവുമായ മേഖലകളിൽ നരവംശശാസ്ത്രപരമായ മനനത്തിന് പ്രചോദനദായകമായ സൂചനകൾ കാണാൻ നമുക്കു സാധിക്കുമെന്നും വിശ്വാസ പൈതൃകത്തെക്കുറിച്ചുള്ള ഒരു ധാരണയുടെ വീക്ഷണകോണിൽ നിന്നുകൊണ്ട്, അവയുടെ സമകാലികതയുടെ പ്രക്രിയകളിലേക്ക് നാം ജ്ഞാനത്തോടും ധൈര്യത്തോടും കൂടി പ്രവേശിക്കണമെന്നും വ്യക്തമാക്കുന്ന അദ്ദേഹം, ഈ അസാധാരണ വിഭവങ്ങളുടെ വികസനവും ഉപയോഗവും മാനവാന്തസ്സും സാർവ്വത്രിക നന്മയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആയിരിക്കുന്നതിന് എല്ലാവരുമായുള്ള ചർച്ച നിർണ്ണായകമാണെന്ന് പ്രസ്താവിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow