ദൈവീകസാമീപ്യം ഓർമ്മപ്പെടുത്തുന്നതാണ് ക്രിസ്തുമസ്: പാപ്പാ
ക്രിസ്തുമസിന്റെ സന്ദേശം ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തിക്കൊണ്ട്, സമൂഹമാധ്യമമായ എക്‌സിൽ (X) ഫ്രാൻസിസ് പാപ്പാ ഹ്രസ്വസന്ദേശം പങ്കുവച്ചു.
ദൈവീകസ്നേഹത്തിന്റെ വെളിപ്പെടുത്തലാണ് പിറവിതിരുനാളെന്നും, എന്നാൽ ഈ സ്നേഹം നമ്മുടെ ജീവിതത്തിൽ സഹോദരങ്ങളോടുള്ള സ്നേഹത്തിനു പ്രചോദനമാകണമെന്നും എടുത്തു പറഞ്ഞുകൊണ്ടാണ്, ഫ്രാൻസിസ് പാപ്പാ ഡിസംബർ മാസം ഇരുപത്തിയേഴാം തീയതി, വെള്ളിയാഴ്ച്ച, സമൂഹമാധ്യമമായ എക്‌സിൽ (X) തന്റെ ഹ്രസ്വസന്ദേശം പങ്കുവച്ചത്.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"ദൈവം നമ്മെ സ്നേഹിക്കുന്നുവെന്നും നമ്മോടൊപ്പം ആയിരിക്കുവാൻ ദൈവം ആഗ്രഹിക്കുന്നുവെന്നും ക്രിസ്തുമസ് നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മെ സ്നേഹിക്കുന്നു എന്ന ഒരേ കാരണത്താലാണ് യേശു ഭൂജാതനായത്. ഇത് അത്ഭുതകരമായ ഒരു ദാനമാണ്. ഇതോടൊപ്പം, അവൻ മറ്റൊരു കാര്യവും നമുക്കായി നൽകുന്നു, നമുക്കും സഹോദരങ്ങളെപ്പോലെ പരസ്പരം സ്നേഹിക്കുവാൻ സാധിക്കണം, ഇന്ന് ഇത് ഏറെ അവശ്യമാണ്."
IT: Il #Natale ci ricorda che Dio ci ama e che vuole stare con noi. Per questo Gesù è nato: perché ci ama. Questo è un dono stupendo. E ne porta con sé un altro: che anche noi possiamo amarci gli uni gli altri come fratelli. Quanto bisogno ne abbiamo oggi!
EN: #Christmas reminds us that God loves us and wants to be with us. Jesus was born because He loves us. This is a marvelous gift, and with it comes another one: we too can love each other as brothers and sisters. How much we need this today!
#ക്രിസ്തുമസ് എന്ന ഹാഷ്ടാഗ് കൂട്ടിച്ചേർത്താണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം പങ്കുവച്ചത്. വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്” അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
What's Your Reaction?