ജർമ്മൻ ആക്രമണത്തിൽ പ്രാർത്ഥനകളറിയിച്ച് ഫ്രാൻസിസ് പാപ്പാ

കഴിഞ്ഞ ദിവസം ജർമ്മനിയിലെ മാഗ്‌ദേബുർഗോയിലെ ക്രിസ്തുമസ് വിപണിയിലേക്ക് കാർ ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തിൽ ആളുകൾ

Dec 25, 2024 - 22:57
 0  6
ജർമ്മൻ ആക്രമണത്തിൽ പ്രാർത്ഥനകളറിയിച്ച് ഫ്രാൻസിസ് പാപ്പാ

ജർമ്മനിയിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരമായ ആക്രമണത്തിൽ തീരാവേദനയനുഭവിക്കുന്നവർക്ക്, തന്റെ പ്രാർത്ഥനകളും, സാമീപ്യവും അറിയിച്ചുകൊണ്ട്, ഫ്രാൻസിസ് പാപ്പാ ടെലിഗ്രാം സന്ദേശമയച്ചു. ജർമ്മൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ്, ഡോ. ഫ്രാങ്ക് വാൾട്ടർ സ്റ്റൈന്മയറിനു അയച്ച സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയ്യൊപ്പോടുകൂടിയാണ് അയച്ചിരിക്കുന്നത്.  സൗദി അറേബ്യൻ വംശജനായ ഒരു മനഃശാസ്ത്രജ്ഞനായ ഡോക്ടറിനെയാണ് സംഭവത്തിൽ പ്രതി ചേർത്തിരിക്കുന്നത്.

ടെലിഗ്രാം സന്ദേശം ഇപ്രകാരമാണ്:

"നിരവധിപേർ കൊല്ലപ്പെടുകയും, അനേകമാളുകൾക്ക് പരിക്കുകളേൽക്കുകയും ചെയ്ത ആക്രമണത്തിൽ ഫ്രാൻസിസ് പാപ്പാ ഏറെ ദുഖിതനാണ്. ആക്രമണബാധിതരായവരുടെ അതീവദുഃഖത്തിൽ പരിശുദ്ധ പിതാവും പങ്കുചേരുന്നു, ഒപ്പം തന്റെ സാമീപ്യം വാഗ്‌ദാനം ചെയ്യുകയും ചെയ്യുന്നു. ദുരിതപൂർണ്ണമായ ഈ നിമിഷങ്ങളിൽ, ഇരകളായ സഹോദരങ്ങൾക്ക് വേണ്ടി അക്ഷീണം പരിശ്രമിക്കുന്നവർക്കു പരിശുദ്ധ പിതാവ് തന്റെ നന്ദിയർപ്പിക്കുന്നു. മരണപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും, അന്ധകാരത്തിൽ, പ്രകാശം വീശുന്ന പ്രത്യാശയായ ക്രിസ്തുവിനു അവരെ സമർപ്പിക്കുകയും ചെയ്യുന്നു. ദൈവീക  ആശ്വാസവും, സഹായവും അഭ്യർത്ഥിക്കുകയും ചെയ്യുന്നു. "

ആക്രമണത്തിൽ, ഒൻപതുവയസുകാരനായ ഒരു ബാലനും മരണപ്പെട്ടിരുന്നു. ഇതേപോലെയുള്ള ആക്രമണങ്ങൾ, ക്രിസ്തുമസ് കാലഘട്ടത്തിൽ 2016 ൽ ബെർലിനിലും, 2018 ൽ സ്ട്രാസ്ബുർഗിലും നടത്തിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow