വിശുദ്ധ വത്സരം പ്രത്യാശയുടെ വർഷമാകട്ടെ, കർദ്ദിനാൾ പരോളിൻ

വത്തിക്കാൻറെ ബാലരോഗാശുപത്രിയായ, ഉണ്ണിയേശുവിൻറെ നാമത്തിൽ റോമിലുള്ള “ബംബീനൊ ജെസു” ആതുരാലയം വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ സന്ദർശിക്കുകയും

Dec 23, 2024 - 08:51
 0  2
വിശുദ്ധ വത്സരം പ്രത്യാശയുടെ വർഷമാകട്ടെ, കർദ്ദിനാൾ പരോളിൻ

വത്തിക്കാൻറെ ബാലരോഗാശുപത്രിയായ, ഉണ്ണിയേശുവിൻറെ നാമത്തിൽ റോമിലുള്ള “ബംബീനൊ ജെസു” ആതുരാലയം പ്രത്യാശയുടെ ഇടമാണെന്ന് വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ.

വെള്ളിയാഴ്ച (20/12/24) ഈ ആശുപത്രി സന്ദർശിച്ച അദ്ദേഹം അവിടെ ചികിത്സയിൽ കഴിയുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും കുഞ്ഞുങ്ങളെ ചികിത്സിക്കുന്നവർക്കും ഫ്രാൻസീസ് പാപ്പായുടെ തിരുപ്പിറവിത്തിരുന്നാൾ ആശംസകൾ കൈമാറുകയായിരുന്നു.

ഡിംസബർ 24-ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ പാപ്പാ വിശുദ്ധ വാതിൽ തുറന്നുകൊണ്ട് ജൂബിലിവർഷത്തിന് തുടക്കം കുറിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട്, കർദ്ദിനാൾ പരോളിൻ, ഈ ജൂബിലി വർഷം, ഇപ്പോൾത്തന്നെ പ്രത്യാശയുടെ ഇടമായ “ബംബീനൊ ജെസു” ആശുപത്രിയിൽ പ്രത്യാശയുടെ കാലമായിരിക്കട്ടെയെന്ന് ആശംസിച്ചു. ആരോഗ്യം മെച്ചപ്പെടുകയും സാധാരണ ജീവിതത്തിലേക്ക് കടക്കുകയും ചെയ്യാമെന്ന പ്രത്യാശയാണ് ഇതെന്നും യേശു നമ്മെ നിരാശപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow