തൊഴിൽലോകത്തിൽ സകലരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, പാപ്പാ
മാന്യമായ തൊഴിൽ പരിപോഷിപ്പിക്കുകയും അതിനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും യുവതയെ തൊഴിൽലോകത്തിലേക്കടുപ്പിക്കുന്നതിന്
സൃഷ്ടിയിൽ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ആകയാൽ ഓരോ വ്യക്തിയുടെയും സംഭാവനയക്ക് ലോകത്തെ മെച്ചപ്പെടുത്താനാകുമെന്നും പാപ്പാ പറയുന്നു.
മാന്യമായ തൊഴിൽ പരിപോഷിപ്പിക്കുകയും അതിനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും യുവതയെ തൊഴിൽലോകത്തിലേക്കടുപ്പിക്കുന്നതിന് ആവശ്യമായവ പ്രദാനം ചെയ്യുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഇറ്റലിയിലെ ക്രൈസ്തവ തൊഴിലാളി സംഘടനയായ “ആക്ലി”യുടെ (ACLI) നേതൃത്വത്തിൽ അനുവർഷം “ലാബോർ ദി” (Labor Dì) എന്ന പേരിൽ നടന്നു വരുന്ന മൂന്നാമത്തേതായ പരിപാടിക്ക് ചൊവ്വാഴ്ച (17/12/24) അയച്ച സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
നമ്മിൽ നിന്നു പുറത്തുകടക്കാൻ ജീവിതം തന്നെ നമ്മോട് അക്ഷീണം ആവശ്യപ്പെടുന്നുണ്ടെന്നും നമുക്കെല്ലാവർക്കും നമ്മുടെതായ "മാളങ്ങൾ" ഉണ്ടെന്നും നമുക്ക് ചുറ്റും ആശയക്കുഴപ്പങ്ങളും ഭീഷണികളും ഉണ്ടാകുമ്പോൾ, നമ്മൾ സ്വയം അഭയസങ്കേതങ്ങൾ നിർമ്മിക്കുന്നുവെന്നും പറയുന്ന പാപ്പാ, വാസ്തവത്തിൽ, നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് വെളിച്ചത്തിനു വേണ്ടിയാണ്, തുറവുള്ളവർ ആയിരിക്കുന്നതിനാണ് എന്ന് ഓർമ്മിപ്പിക്കുന്നു.
ദൗർഭാഗ്യവശാൽ തൊഴിൽ ലോകവും ഇന്ന് നിഷേധാത്മക ബലതന്ത്രങ്ങളാലും പെരുമാറ്റരീതികളാലും മലിനീകൃതമാണെന്നും വാസയോഗ്യമല്ലാതായി തീർന്നിരിക്കയാണെന്നും പാപ്പാ പറയുന്നു. ആകയാൽ, സൃഷ്ടിയുടെ പരിപാലനത്തോടൊപ്പം, മനുഷ്യജീവിതത്തിൻറെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പരിശ്രമവും മാനവസാഹോദര്യത്തിനും സാമൂഹിക മൈത്രിക്കും വേണ്ടിയുള്ള അന്വേഷണവും ആവശ്യമാണെന്നും കാരണം, അക്കങ്ങളെയും പ്രകടനങ്ങളെയുംകാൾ പ്രധാനം നമ്മുടെ ബന്ധങ്ങളാണെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
തൊഴിൽ ലോകത്തിൽ, വിജയപരാജയങ്ങളെക്കാൾ, ഐക്യാവബോധവും മറ്റുള്ളവരുമായി ആത്മാർത്ഥമായ ബന്ധം സ്ഥാപിക്കാനുള്ള പ്രവണതയും മനസ്സിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണെന്നും അങ്ങനെ ചെയ്യുന്നവർ പല സാഹചര്യങ്ങളിലും ഒരു മൃദുല വിപ്ലവമായിരിക്കുമെന്നും പാപ്പാ പറയുന്നു.
What's Your Reaction?