ജനങ്ങളുടെ സമാധാനത്തിനായുള്ള രോദനം ശ്രവിക്കുക, പാപ്പാ
ഡിസംബർ 10-ന്, ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശദിനം ആചരിക്കപ്പെട്ടു.
യുദ്ധം ഏറ്റവും മൗലികമായ അവകാശങ്ങൾ കവർന്നെടുത്തിട്ടുള്ള ദശലക്ഷക്കണക്കിനാളുകളുടെ കരച്ചിൽ കേൾക്കാൻ പാപ്പാ ഭരണകർത്താക്കളോട് അഭ്യർത്ഥിക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശദിനം ആചരിക്കപ്പെട്ട ഡിസംബർ 10-ന്, ചൊവ്വാഴ്ച (10/12/24) “എക്സ്” (X) സാമൂഹ്യമാദ്ധ്യമത്തിൽ, അതായത്, മുൻട്വിറ്ററിൽ “മനുഷ്യാവകാശങ്ങൾ” (#HumanRights) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ അഭ്യർത്ഥന നടത്തിയിരിക്കുന്നത്.
പാപ്പാ കുറിച്ച പ്രസ്തുത സന്ദേശം ഇപ്രകാരമാണ്:
“ജീവനും സമാധാനത്തിനുമുള്ള മനുഷ്യാവകാശങ്ങൾ മറ്റെല്ലാ അവകാശങ്ങളും വിനിയോഗിക്കുന്നതിനുള്ള അനിവാര്യമായ വ്യവസ്ഥയാണ്. എല്ലാ ദാരിദ്ര്യങ്ങളുടെയും ജനയിത്രിയായ യുദ്ധം മൂലം ഏറ്റം മൗലികമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ട ദശലക്ഷക്കണക്കിന് ആളുകളുടെ സമാധാനത്തിനായുള്ള മുറവിളി ഭരണകർത്താക്കൾ കേൾക്കണം!”
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്” അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: I #DirittiUmani alla vita e alla pace sono condizione essenziale per l’esercizio di tutti gli altri diritti. I governanti ascoltino il grido di pace dei milioni di persone private dei diritti più elementari a causa della guerra, madre di tutte le povertà!
EN: Our #HumanRights to life and peace are essential conditions for the exercise of all other rights. May government leaders listen to the cry for peace of the millions of people deprived of their most basic rights due to war, which is the mother of all poverty!
What's Your Reaction?