വൈദികർ ദൈവത്തിനും, ദൈവജനത്തിനും സമീപസ്ഥരായിരിക്കണം: ഫ്രാൻസിസ് പാപ്പാ

ദൈവവും മെത്രാനും മറ്റു വൈദികരും ദൈവജനവുമായുള്ള അടുപ്പം വളർത്തിയെടുക്കാനും, വിശ്വാസജീവിതം വഴി ക്രിസ്തുവിലേക്ക് നടക്കാനും

Nov 8, 2024 - 11:21
 0  12
വൈദികർ ദൈവത്തിനും, ദൈവജനത്തിനും സമീപസ്ഥരായിരിക്കണം: ഫ്രാൻസിസ് പാപ്പാ

ഒരുമയുടെയും ഐക്യത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ വൈദികരെ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. ഇതുമായി ബന്ധപ്പെട്ട്,  വൈദികർ ഒന്നാമതായി ദൈവവുമായുള്ള തങ്ങളുടെ അടുപ്പം കാത്തുസൂക്ഷിക്കണമെന്നും, അവനെ കണ്ടുമുട്ടാനുള്ള കഴിവ് നേടണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. രണ്ടാമതായി വൈദികർ തങ്ങളുടെ മെത്രാനുമായും, മെത്രാൻ തങ്ങളുടെ പുരോഹിതരുമായുള്ള സാമീപ്യത്തിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്ന് പാപ്പാ പറഞ്ഞു. തന്റെ മെത്രാനായി അടുപ്പം കാത്തുസൂക്ഷിക്കാത്ത വൈദികനിൽ എന്തിന്റെയോ കുറവുണ്ടെന്ന് വേണം കരുതാണെന്ന് പാപ്പാ അഭിപ്രായപ്പെട്ടു. മൂന്നാമതായി വൈദികർ തങ്ങളുടെ സഹവൈദികരുമായുള്ള അടുപ്പം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ഇത് സെമിനാരിയിൽ ആരംഭിക്കേണ്ട ഒന്നാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. നാലാമതായി ദൈവജനവുമായുള്ള അടുപ്പം കാത്തുസൂക്ഷിക്കാനും, വളർത്താനും ഒരു വൈദികന് സാധിക്കേണ്ടതുണ്ടെന്ന് പാപ്പാ പറഞ്ഞു.

വത്തിക്കാനിലേക്കുള്ള തങ്ങളുടെ തീർത്ഥാടനത്തിന്റെ ഭാഗമായി, സക്രാരിക്ക് മുന്നിലേക്കുള്ള പ്രദക്ഷിണത്തിനായി തനിക്ക് മുന്നിലുള്ള സെമിനാരിക്കാർ ഒരുങ്ങുകയാണെന്ന കാര്യം പരാമർശിച്ച പാപ്പാ, വിശുദ്ധ കുർബാന ആദ്യമായി സക്രാരിയിൽ സൂക്ഷിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പഴയ ഒരു പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്ന ഒരു ചടങ്ങാണിതെന്നും, സക്രാരിയുടെ മുന്നിൽ മുട്ടുകൾ മടക്കുന്നതിൽ ശ്രദ്ധ കൊടുക്കണമെന്നും ഓർമ്മിപ്പിച്ചു.

സക്രാരിയുമായി ബന്ധപ്പെട്ട പഴയ ഈ പാരമ്പര്യത്തിന് മൂന്ന് ഭാഗങ്ങളുണ്ടെന്ന് പറഞ്ഞ പാപ്പാ, അവ, വിശുദ്ധ കുർബാനയർപ്പണം, വിശുദ്ധ കുർബാന ദിവസം മുഴുവൻ ആരാധനയ്ക്കായി തുറന്നുവയ്ക്കുന്നത്, സക്രാരിക്ക് മുന്നിലേക്കുള്ള പ്രദക്ഷിണം എന്നിവയാണവയെന്ന് വിശദീകരിച്ചു.

തന്റെ സ്നേഹത്തിന്റെ തെളിവായി, വിശുദ്ധ കുർബാനയിലൂടെ യേശു നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരികയാണെന്ന് പറഞ്ഞ പാപ്പാ. വിശുദ്ധ കുർബാനയുടെ ആരാധനയുടെ സമയം, ദൈവത്തോടൊത്തായിരിക്കാനും, നിശബ്ദതയിലും തിരുവചനത്തിലും, നമ്മുടെ ചാരത്തിരുന്ന് പ്രാർത്ഥിക്കുന്നവരുടെ വിശ്വാസത്തിലും,  ദൈവസ്വരം കേൾക്കാനുമുള്ള സമയമാണെന്ന് ഓർമ്മിപ്പിച്ചു. സക്രാരിക്ക് മുന്നിലേക്കുള്ള പ്രദക്ഷിണം, ദൈവജനത്തിന് മുന്നിലേക്കുള്ള ക്രിസ്തുവിന്റെ യാത്രയിൽ അവനെ അകമ്പടി സേവിക്കാനും, ജനത്തെ ക്രിസ്തുവിലേക്ക് നയിക്കാനുമുള്ള നമ്മുടെ വിളിയെയാണ് ഓർമ്മിപ്പിക്കുന്നത്. വിശുദ്ധ കുർബാനയിൽ നാമനുഭവിക്കുന്ന, നിത്യതയിലുള്ള കണ്ടുമുട്ടലിന്റെ മുന്നാസ്വാദനം വഴി, പ്രത്യാശയോടെ ഒരുമിച്ച് സഞ്ചരിക്കാൻ നമുക്ക് സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow