പാപ്പാ സെമിത്തേരി സന്ദർശിച്ച് പരേതാത്മക്കൾക്കായി പ്രാർത്ഥിച്ചു

വത്തിക്കാനിൽ നിന്ന് 30 കിലോമീറ്ററോളം അകലെ റോമിൻറെ പ്രാന്തത്തിൽ ലൗറന്തീനൊയിൽ സ്ഥിതിചെയ്യുന്ന സെമിത്തേരി ഫ്രാൻസീസ് പാപ്പാ, മരിച്ചവിശ്വാസികളുടെ ഓർമ്മയാചരിക്കപ്പെട്ട രണ്ടാം തീയതി ശനിയാഴ്ച രാവിലെ സന്ദർശിച്ചു.

Nov 3, 2024 - 12:07
 0  10
പാപ്പാ സെമിത്തേരി സന്ദർശിച്ച് പരേതാത്മക്കൾക്കായി പ്രാർത്ഥിച്ചു

സകല മരിച്ചവിശ്വാസികളുടെയും ഓർമ്മദിനത്തിൽ മാർപ്പാപ്പാ റോമിലെ ലൗറന്തീനൊ സെമിത്തേരിയിൽ ദിവ്യബലി അർപ്പിക്കുകയും പരേതരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു.

വത്തിക്കാനിൽ നിന്ന് 30 കിലോമീറ്ററോളം അകലെ റോമിൻറെ പ്രാന്തത്തിൽ ലൗറന്തീനൊയിൽ സ്ഥിതിചെയ്യുന്ന ഈ സെമിത്തേരിയിൽ ഫ്രാൻസീസ് പാപ്പാ രണ്ടാം തീയതി ശനിയാഴ്ച രാവിലെയാണ് എത്തിയത്.

റോമിലെ വിവിധ സെമിത്തേരികളിൽ ഒന്നാണിത്. ഇവിടെ പാപ്പാ മരിച്ചവിശ്വാസികൾക്കുവേണ്ടി വിശുദ്ധ കുർബ്ബാന അർപ്പിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തു.

അന്ത്യദിനത്തിൽ മർത്യശരീരങ്ങൾ ഉണരുകയും കർത്താവിൽ നിദ്ര പ്രാപിച്ചവർ മരണത്തിൻറെ മേലുള്ള അവിടത്തെ വിജയത്തിൽ പങ്കുചേരുകയും ചെയ്യുമെന്ന് പാപ്പാ ദിവ്യബലിയുടെ അവസാനം ആശീർവ്വാദത്തിനു മുമ്പു നടത്തിയ പ്രാർത്ഥനയിൽ പറഞ്ഞു.

ഈ ലോകം വിട്ടുപോയ എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടിയുള്ള പ്രാർത്ഥന പാപ്പാ എല്ലാവരുടെയും നാമത്തിൽ കർത്താവിൻറെ പക്കലേക്കുയർത്തി. മരണമടഞ്ഞവർ കർത്താവിൽ വസിക്കുന്നുവെന്നും ഭൂമിക്കേല്പിക്കപ്പെട്ട ശരീരം ഒരു ദിവസം ദൈവപുത്രൻറെ പെസഹാവിജയിത്തിൽ പങ്കുചേരുമെന്നുമുള്ള  എന്ന ഉറപ്പോടെ വേർപാടിൻറെ വേദനയിൽ കഴിയുന്നവർക്ക് സാന്ത്വനമേകാനും പാപ്പാ ദൈവപിതാവിനോടു പ്രാർത്ഥിച്ചു.

ദിവ്യബലിക്കു മുമ്പ് പാപ്പാ, ഈ ലൗറന്തീനൊ സെമിത്തേരിയിൽ, അജാതശിശുക്കളെ അടക്കം ചെയ്തിരിക്കുന്ന ഇടമായ “മാലഖമാരുടെ ഉദ്യാനം”  എന്നറിയപ്പെടുന്ന ഭാഗത്തെത്തി പ്രാർത്ഥിച്ചു. റോം നഗരാധിപൻ റൊബേർത്തൊ ഗ്വൽത്തിയേരിയും സെമിത്തേരിയിൽ സന്നിഹിതനായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow