സകലവിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ

ലത്തീൻ സഭയിൽ നവംബർ ഒന്നാം തീയതി ആഘോഷിക്കപ്പെടുന്ന സകല വിശുദ്ധരുടെയും തിരുനാൾ സാഘോഷം കൊണ്ടാടാൻ ആഹ്വാനം ചെയ്‌ത് പാപ്പാ.

Oct 31, 2024 - 14:01
 0  1
സകലവിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ

നമുക്ക് മുൻപേ സ്വർഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓർമ്മയാണ് നവംബർ ഒന്നാം തീയതി ആഘോഷിക്കപ്പെടുന്ന സകലവിശുദ്ധരുടെയും തിരുനാളിൽ നാം അനുസ്മരിക്കുന്നതെന്നോർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ഒക്ടോബർ 30 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയിലാണ് പാപ്പാ സകലവിശുദ്ധരുടെയും തിരുനാളിന്റെ കാര്യം പ്രത്യേകം പരാമർശിച്ചത്.

ഈയൊരു തിരുനാൾ ഏവരും ആഘോഷിക്കണമെന്ന് ആഹ്വാനം ചെയ്ത പാപ്പാ, ഈ തിരുനാളിലൂടെ സഭ തന്റെ അസ്തിത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായ, സ്വർഗ്ഗീയമഹത്വത്തിലേക്കുള്ള നമ്മുടെ വിളിയെക്കുറിച്ചാണ് നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് പറഞ്ഞു.

സ്വർഗ്ഗീയമഹത്വമെന്ന നമ്മുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ സ്വർഗ്ഗത്തിലായിരിക്കുന്ന സകല വിശുദ്ധരും അവരുടെ കൂട്ടായ്മയിലൂടെ നമുക്ക് തുണയേകാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നവംബർ ഒന്നാം തീയതി മദ്ധ്യാഹ്നത്തിൽ മുൻവർഷങ്ങളിലെ പതിവുപോലെ ഇത്തവണയും ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിക്കും.

രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വിശുദ്ധരോടുള്ള വണക്കം ആരംഭിച്ചതായാണ് കരുതപ്പെടുന്നത്. സകല വിശുദ്ധരുടെയും തിരുനാൾ പൗരസ്ത്യദേശത്ത് നാലാം നൂറ്റാണ്ടോടെയാണ് ആരംഭിച്ചത്. ഇംഗ്ലണ്ടിലും അയർലണ്ടിലും എട്ടാം നൂറ്റാണ്ടോടെ നവംബർ ഒന്നാം തീയതി ഈ തിരുനാൾ ആചരിച്ചുവന്നു. ഒൻപതാം നൂറ്റാണ്ടോടെയാണ് റോമിൽ സകല വിശുദ്ധരുടെയും തിരുനാൾ ദിനമായി ഇതേ ദിനം അംഗീകരിക്കപ്പെട്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow