കായികമത്സരങ്ങൾ സാഹോദര്യം വളർത്തണം: ഫ്രാൻസിസ് പാപ്പാ

കായികമത്സരങ്ങളിലൂടെ സ്ഥിരതയും ആത്മാർത്ഥതയും സൗഹൃദവും ഐക്യദാർഢ്യവും വളർത്താനും, ലോകത്തിന് കൂടുതൽ സഹോദര്യമൂല്യം സംഭാവന ചെയ്യാനും പാപ്പായുടെ ആഹ്വാനം.

Oct 11, 2024 - 12:25
 0  9
കായികമത്സരങ്ങൾ സാഹോദര്യം വളർത്തണം: ഫ്രാൻസിസ് പാപ്പാ

കായികമത്സരങ്ങൾ സാഹോദര്യം വളർത്തുന്നുവെന്നും, കായികരംഗത്തുള്ളവർ സ്ഥിരതയും ആത്മാർത്ഥതയും സൗഹൃദവും ഐക്യദാർഢ്യവും വളർത്തണമെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ഒക്ടോബർ പത്താം തീയതി, ഓസ്ട്രിയയിൽനിന്നുള്ള സ്കീയിങ് അസോസിയേഷൻ അംഗങ്ങൾക്ക് വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിലാണ് മെച്ചപ്പെട്ട ഒരു ലോകത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കാൻ കായികതാരങ്ങളോട് പാപ്പാ ആഹ്വാനം ചെയ്‌തത്‌.

ഓസ്ട്രിയയുടെ മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലത്തിൽ, പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിന് സ്തുതിഗീതം ആലപിക്കുവാനും കായികരംഗത്തുള്ള ഈ അസോസിയേഷന്റെ പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കായികമത്സരങ്ങൾ മുന്നോട്ടുവയ്ക്കുന്ന സ്ഥിരത, ആത്മാർത്ഥത, സൗഹൃദം, ഐക്യം എന്നീ മൂല്യങ്ങൾ വളർത്താൻ പരിശ്രമിക്കാൻ പാപ്പാ അസോസിയേഷൻ അംഗങ്ങളെ ആഹ്വാനം ചെയ്‌തു.

മനോഹരമായ കുന്നുകളുള്ള ഓസ്ട്രിയ പർവ്വതങ്ങളുമായി ബന്ധപ്പെട്ട കായികമത്സരങ്ങൾക്ക് മെച്ചപ്പെട്ട സാഹചര്യമൊരുക്കുന്നുണ്ടെന്ന് ഓർമ്മപ്പിച്ച പാപ്പാ, 1905-ൽ സ്ഥാപിക്കപ്പെട്ട സ്കീ ഓസ്ട്രിയ എന്ന അസോസിയേഷൻ ദേശീയതലത്തിൽത്തന്നെ സ്‌കീയിങ്ങുമായി ബന്ധപ്പെട്ട നല്ല രീതിയിലുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നതെന്ന് അനുസ്‌മരിച്ചു.

ദൈവാനുഗ്രഹങ്ങളും, കാവൽ മാലാഖമാരുടെ സംരക്ഷണവും കായികരംഗത്ത് പ്രവർത്തിക്കുന്ന സ്കീ ഓസ്ട്രിയ അസോസിയേഷൻ അംഗങ്ങൾക്ക് നേർന്ന പാപ്പാ, ഇറ്റാലിയൻ, ജർമ്മൻ ഭാഷകളിൽ തനിക്കായി ഏവരുടെയും പ്രാർത്ഥനകൾ അഭ്യർത്ഥിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow